വീട്ടമ്മമാര്‍ പലപ്പോഴും അവരുടെ ആരോഗ്യം പോലും നോക്കാതെയാകും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. അതാണ് സ്ത്രീകളിലെ പല രോഗങ്ങള്‍ക്കും കാരണമാകുന്നതും. മുപ്പത് വയസ്സ് കഴിയുമ്പോഴേ പലര്‍ക്കും ക്ഷീണവും ശരീരവേദനയുമൊക്കെ വരാറുണ്ട്.
വീട്ടമ്മമാര്‍ പലപ്പോഴും അവരുടെ ആരോഗ്യം പോലും നോക്കാതെയാകും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. അതാണ് സ്ത്രീകളിലെ പല രോഗങ്ങള്‍ക്കും കാരണമാകുന്നതും. മുപ്പത് വയസ്സ് കഴിയുമ്പോഴേ പലര്‍ക്കും ക്ഷീണവും ശരീരവേദനയുമൊക്കെ വരാറുണ്ട്. വൈറ്റമിനുകളുടെ കുറവ് മൂലമാകാം ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ വരുന്നതും. മുപ്പത് കഴിഞ്ഞ സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ട വൈറ്റമിനുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
undefined
മുപ്പത് കഴിഞ്ഞ സ്ത്രീകളുടെ ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ട ഒന്നാണ് അയണ്‍ അഥവാ ഇരുമ്പ്. മാംസം കഴിക്കാത്ത സ്ത്രീകളിലാണ് ഇരുമ്പിന്‍റെ കുറവ് വരുന്നത്. ഇരുമ്പ് ശരീരത്തിന്‍റെ ആരോഗ്യത്തിന് വേണ്ടതാണ്. അതിനാല്‍ ഇവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.
രണ്ട്...
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് അത്യാവിശ്യം വേണ്ടതാണ് വൈറ്റമിന്‍ 'സി'യും 'ഇ'യും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതില്‍ വൈറ്റമിന്‍ സി വലിയ പങ്ക് വഹിക്കുന്നു. അതുപോലെ തന്നെ ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ പ്രതിരോധിക്കാനും ഇത് സഹായിക്കും. ഒപ്പം ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും ഇവ സഹായിക്കുന്നു. ചെറുനാരങ്ങ, ഓറഞ്ച്, ബ്രോക്കോളി, ഉരുളകിഴങ്ങ്, തക്കാളി, മുളപ്പിച്ച പയര്‍ എന്നിവയിലൊക്കെ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു.
മുടിയ്ക്കും ചര്‍മ്മത്തിനും അത്യാവശ്യമായ വേറൊരു വൈറ്റമിന്‍ ആണ് വൈറ്റമിന്‍ ഇ. പ്രായം കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. ഈ വൈറ്റമിന്‍ ഹൃദ്രോഗം, തിമിരം, മറവി, ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഈ വൈറ്റമിന്‍ ഹൃദ്രോഗം, തിമിരം, മറവി, ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. ചീര, ബദാം, നിലക്കടല, മീനെണ്ണ എന്നിവയില്‍ ഈ വൈറ്റമിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് .
മൂന്ന്...
സ്ത്രീകള്‍ക്ക് അത്യാവിശ്യം വേണ്ട മറ്റൊരു വൈറ്റമിന്‍ ഡി. കാല്‍സ്യത്തിന്‍റെ ആഗിരണത്തിന് സഹായിക്കുന്നു എന്നതാണ് ഈ വൈറ്റമിന്‍റെ പ്രത്യേകത. എല്ലിന്‍റെയും കാഴ്ചയുടെയും ശക്തിയ്ക്ക് ഇവ സഹായിക്കുന്നു. ആര്‍ത്തവ അനുബന്ധ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
നാല്...
പ്രതിരോധശക്തികൂട്ടാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍ കെ. ശരീരത്തിന്‍റെ ഊര്‍ജസ്വലത നിലനിര്‍ത്താനും ഇവ വലിയ പങ്കുവഹിക്കുന്നു.
അഞ്ച്...
പ്രതിരോധശക്തിയ്ക്ക് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ ആണിത് വൈറ്റമിന്‍ ബി 6. വിഷാദരോഗം, മറവി, ഹൃദ്രോഗം എന്നിവയുടെ സാധ്യത കുറയ്ക്കാനും ഈ വൈറ്റമിന്‍ സഹായിക്കും.