സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ചുണ്ടിന് മുകളിൽ മറുകുണ്ടോ, എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

By Web Team  |  First Published Mar 8, 2020, 9:14 AM IST

 മറുകുകൾക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകൾക്ക് ഓരോ പ്രത്യേകതയുണ്ടെന്നും അവയ്ക്കു നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് വളരെ വലിയൊരു സ്ഥാനവുമുണ്ടെത്രേ.


മറുകുകൾ എല്ലാവരുടെയും ശരീരത്തിൽ കാണാറുണ്ട്. മറുകുകൾക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകൾക്ക് ഓരോ പ്രത്യേകതയുണ്ടെന്നും അവയ്ക്കു നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് വളരെ വലിയൊരു സ്ഥാനവുമുണ്ട്. സ്ത്രീകളുടെ കണ്ണിനും നെറ്റിയിലുമൊക്കെ മറുകുകൾ കാണാറുണ്ട്. മറുകുകൾ സൂചിപ്പിക്കുന്നത് എന്താണെന്ന് അറിയേണ്ടേ.....?

കണ്ണിന് മുകളിലുള്ള മറുക്....

Latest Videos

undefined

കണ്ണിന് മുകളിൽ മറുകുള്ള സ്ത്രീകൾ ധാരാളം ധനം സമ്പാദിക്കുന്നവരാണ്. മറുക് ദൃശ്യമായിരിക്കുന്നതു കണ്‍ത്തടത്തിലാണെങ്കിൽ, ആ വ്യക്തി സമാധാനമുള്ള സ്ത്രീയായിരിക്കും.

 നെറ്റിയുടെ ഭാഗത്ത്...

നെറ്റിയുടെ മദ്ധ്യം തിലകം ചാര്‍ത്തുന്ന സ്ഥലത്ത് തേന്‍ നിറമുള്ള ബിന്ദുവുമുള്ള സ്ത്രീകള്‍ ധനികയും ഐശ്വര്യവതിയുമാണ്. ഈ ബിന്ദു കറുത്തതാണെങ്കില്‍ ധനമില്ലെങ്കിലും ഐശ്വര്യവും വിദ്യാഭ്യാസവുമുണ്ടാകും. ഇടതു പുരികത്തിന്റെ മുകളില്‍ തേന്‍ നിറമുള്ള മറുകുണ്ടെങ്കിൽ അധികാരമുള്ള ഉദ്യോഗം ലഭിക്കും. കറുത്തതാണെങ്കില്‍ വിദ്യാഹീനയും എന്നാല്‍ ധനികയുമാവും. സ്ത്രീയുടെ നെറ്റിയുടെ ഇടതരികിലള്ള മറുക് വിദ്യാഭ്യാസപരമായ ധനാര്‍ജ്ജനത്തേയും കറുത്തത് ദാരിദ്ര്യത്തേയും എന്നാല്‍ സൗശീലത്തേയും കുറിക്കുന്നു.

ചുണ്ടിന് മുകളിൽ....

ചുണ്ടിന് മുകളിൽ കറുത്തതോ തേൻ നിറമുള്ളതോ ആയ ബിന്ദുവുണ്ടെങ്കില്‍ അവള്‍ കര്‍ക്കശഹൃദയയും ധനികയുമാകുന്നു. ഇത് അധരത്തിന് (താഴത്തെ ചുണ്ട്) താഴെയാണെങ്കില്‍ ധനമഹിമയേയും സന്താനസൗഭാഗ്യത്തേയും സൂചിപ്പിക്കുന്നു.

പുരികത്തിൽ....

പുരികത്തിനു നടുവിലാണ് മറുകെങ്കിൽ, നേതൃഗുണമുള്ളവരും ധനാഢ്യരും പേരും പെരുമയുള്ളവരുമായിരിക്കും ഇക്കൂട്ടർ. വലതുഭാഗത്താണ് മറുകെങ്കിൽ, ചെറുപ്രായത്തിൽ വിവാഹിതരാകുന്നവരും മികച്ച  പങ്കാളിയെ സ്വന്തമാക്കുന്നവരുമായിരിക്കും. കൺപുരികത്തിനു ഇടതു വശത്താണ് മറുകെങ്കിൽ, ആ വ്യക്തിക്ക് ദൗർഭാഗ്യങ്ങൾ കൂടുതലായി ഭവിക്കാനിടയുണ്ട്.  

കെെ മുട്ടിലുള്ള മറുക്....

സ്ത്രീയുടെ മുട്ടിലോ മുട്ടിന്റെ ചരിവുകളിലോ കറുത്തതും തേന്‍നിറമുള്ളതുമായ മറുക് ശുഭകരമാണ്. കണങ്കാലില്‍ കറുത്ത മറുക് ദാരിദ്ര്യലക്ഷണവും തേന്‍ നിറമുള്ളത് നിറമുള്ളത് വിദ്യാലക്ഷണവുമാകുന്നു. ഉപ്പുറ്റിയുടെ ഏതെങ്കിലും ഭാഗത്തോ മുകളിലോ കറുത്തതും തേന്‍ നിറമുള്ളതുമായ മറുകുള്ളവള്‍ നര്‍ത്തകിയും ധനികയുമായിരിക്കും. പാദത്തിന്റെ പുറത്തും വിരലുകളിലുമുള്ള എല്ലാത്തരം മറുകും ശുഭകരമാണ്.

 

click me!