അന്ന് അനിഷ്ടം വ്യക്തമാക്കി മകള്‍ക്ക് 'വേണ്ടാം' എന്ന് പേരിട്ടു; ഇന്ന് എല്ലാവര്‍ക്കും വേണം ഈ മിടുക്കിയെ

By Web Team  |  First Published Jul 24, 2019, 11:15 AM IST

'ആണ്‍കുട്ടിക്ക് പകരം പെണ്‍കുട്ടി പിറന്നപ്പോള്‍ മാതാപിതാക്കള്‍ക്ക് വലിയ വിഷമമുണ്ടായി. അത് പ്രകടിപ്പിക്കാന്‍ അവര്‍ മകള്‍ക്ക് 'വേണ്ടാം എന്ന് പേരിട്ടു'. 


ന്ന് മൂന്നു പെണ്‍കുട്ടികള്‍ക്ക് ശേഷം ആ മാതാപിതാക്കള്‍ ഒരു ആണ്‍കുട്ടിയെ ആഗ്രഹിച്ചു. പക്ഷേ പിറന്നത് വീണ്ടും പെണ്‍കുട്ടി തന്നെ. പക്ഷേ മകളെ കൊന്നുകളയാനോ വില്‍ക്കാനോ ഒന്നും അവര്‍ ആഗ്രഹിച്ചില്ല. ചെയ്തുമില്ല. പകരം അനിഷ്ടം വ്യക്തമാക്കി ഞങ്ങള്‍ക്ക് വേണ്ടായെന്നര്‍ത്ഥത്തില്‍ മകള്‍ക്ക് 'വേണ്ടാം' എന്ന് പേരിട്ടു. തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ നാരായണപുരം ഗ്രാമത്തിലെ അശോകന്‍-ഗൗരി ദമ്പതികളുടെ മകളാണ് 'വേണ്ടാം'. ഒരു കാലത്ത് മാതാപിതാക്കള്‍ പോലും വേണ്ടായിരുന്നുവെന്ന് കരുതിയ ആ പെണ്‍കുട്ടി ഇന്ന് നാട്ടുകാരുടെ മുഴുവന്‍ അഭിമാനമാണ്. 

ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങ് പഠിച്ച ശേഷം ജപ്പാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ 22 ലക്ഷം വാര്‍ഷിക വരുമാനത്തില്‍ ജോലിക്ക് ചേര്‍ന്നിരിക്കുകയാണ് 'വേണ്ടാം'. അതോടൊപ്പം പെണ്‍കുട്ടികളുടെ ക്ഷേമത്തിനുള്ള ബ്രാന്‍ഡ് അംബാസിഡറുമാണ് ഈ മിടുക്കി പെണ്‍കുട്ടിയിന്ന്. 

Latest Videos

undefined

'കുടുംബത്തിലെ മുതിര്‍ന്നവരാണ് മൂന്നു പെണ്‍കുട്ടികള്‍ക്ക് ശേഷം ഉണ്ടാകുന്നത് ആണ്‍കുട്ടിയാകുമെന്ന് പറഞ്ഞത്. എല്ലാവരും ഏറെ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ആണ്‍കുട്ടിക്ക് പകരം പെണ്‍കുട്ടി പിറന്നപ്പോള്‍ എന്‍റെ മാതാപിതാക്കള്‍ക്ക് വിഷമമുണ്ടായി. അത് പ്രകടിപ്പിക്കാന്‍ എനിക്ക് അവര്‍ 'വേണ്ടാം എന്ന് പേരിട്ടു. പക്ഷേ എന്‍റെ മാതാപിതാക്കള്‍ ഞങ്ങള്‍ നാലു മക്കളെയും ഒരു പോലെയാണ് സ്നേഹിച്ചത്. ഒരു വേര്‍തിരിവും ഉണ്ടായിട്ടില്ല. എന്‍റെ ആഗ്രഹപ്രകാരം പഠിപ്പിച്ചു. എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളും ചെയ്തു തന്നു. വേണ്ടാം പറയുന്നു. 

'ഈ പേര് കാരണം സ്കൂള്‍ കാലം തൊട്ടേ സുഹൃത്തുക്കളും മറ്റും കളിയാക്കിയിട്ടുണ്ട്. ആദ്യമെല്ലാം ഇക്കാര്യത്തില്‍ വലിയ വിഷമമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് മാറി. 
പേര് പറഞ്ഞ് എല്ലാവരും കളിയാക്കിയപ്പോള്‍ ഒടുവില്‍  പേരു മാറ്റാനൊരു ശ്രമം നടത്തി. അത് നടന്നില്ല. പിന്നീട് പേരോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ശ്രദ്ധിക്കാതെയായെന്നും വേണ്ടാം പറയുന്നു. 

തിരുള്ളൂര്‍ കലക്ടറാണ് വേണ്ടാമിനെ ജില്ലയിലെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനുള്ള ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത്. ഇന്ന് ഈ പെണ്‍കുട്ടി 'വേണ്ടാം' അല്ല. എല്ലാവരുടേയും പ്രിയപ്പെട്ടവളാണ്. എല്ലാവര്‍ക്കും വേണം ഈ മിടുക്കി പെണ്‍കുട്ടിയെ. 

click me!