സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; 'മധുരമുള്ള പാനീയങ്ങള്‍' ഒഴിവാക്കൂ, കാരണം ഇതാണ്

By Web Team  |  First Published May 14, 2020, 5:24 PM IST

മധുരമുള്ള പാനീയങ്ങളും മറ്റ് ജ്യൂസുകളും കുടിക്കുന്നത് സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാ‌ക്കാനുള്ള സാധ്യത കൂടുതലാണെന്ന് 'അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.


മധുരം പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. സോഡ, ഐസ് ടീ, സ്പോര്‍ട്സ് ഡ്രിങ്കുകള്‍, മറ്റ് ജ്യൂസുകൾ എന്നിവയുടെ ഉപയോഗം വയര്‍ ചാടുന്നതിനും പ്രമേഹം പിടിപെടുന്നതിനും വരെ കാരണമാകാം.

മധുരമുള്ള പാനീയങ്ങളും മറ്റ് ജ്യൂസുകളും കുടിക്കുന്നത് സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളും പക്ഷാഘാതവും ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് 'അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

Latest Videos

undefined

 '' പഞ്ചസാരയുടെ ഉപയോ​ഗം പലവിധത്തിൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ഇൻസുലിൻ സാന്ദ്രതയും ഉയർത്തുന്നു. ഇത് വിശപ്പ് വർദ്ധിപ്പിക്കുകയും അമിതവണ്ണത്തിലേക്ക് നയിക്കുകയും ചെയ്യും. ഹൃദ്രോഗം ഉണ്ടാകുന്നതിന് ഇത് പ്രധാന ഘടകമാണ്, '' - പഠനത്തിന് നേതൃത്വം നൽകിയ യുഎസിലെ കാലിഫോർണിയ സാൻ ഡീഗോ യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകൻ ചെറിൻ ആൻഡേഴ്സൺ പറഞ്ഞു.

ശരാശരി 52 വയസ് പ്രായമുള്ള ഒരു ലക്ഷത്തിലധികം സ്ത്രീകളിൽ പഠനം നടത്തുകയായിരുന്നു. ദിവസവും ഒന്നോ അതിലധികമോ തവണ മധുരം ചേർത്ത പാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 42 ശതമാനമാണെന്നും ഗവേഷകൻ ചെറിൻ പറഞ്ഞു.

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ദാഹം ശമിക്കാന്‍ വെള്ളം കുടിക്കുകയോ, അതല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത വെള്ളം കുടിക്കുകയോ ചെയ്യാം. 

ദാഹിച്ചാലുടന്‍ വാങ്ങിക്കുടിക്കുന്നത് ഇതാണോ? ഹൃദയത്തിന് പണി വാങ്ങാതെ നോക്കണേ....
 

click me!