'നിങ്ങളുടെ ശരീരത്തിലെ കുറവുകളെ സ്‌നേഹിക്കൂ'; ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സ്വാസ്തിക മുഖര്‍ജി

By Web Team  |  First Published Aug 11, 2021, 2:45 PM IST

'എന്റെ ശരീരം എങ്ങനെയാണോ അങ്ങനെ അതിനെ അംഗീകരിക്കുന്നു. ഈ ചിത്രങ്ങള്‍ ഫില്‍ട്ടറുകളില്ലാതെ എനിക്കു തന്ന ഫോട്ടോഗ്രാഫറോട് നന്ദിയുണ്ട്. നിങ്ങളുടെ ശരീരത്തിലെ കുറവുകളെയും, പാടുകളെയും താലോലിക്കൂ, സ്‌നേഹിക്കൂ...' - സ്വാസ്തിക കുറിച്ചു.
 


ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് ബംഗാളി താരം സ്വാസ്തിക മുഖര്‍ജി. നിങ്ങളുടെ ശരീരത്തിലെ കുറവുകളെ സ്‌നേഹിക്കുകയാണ് വേണ്ടതെന്ന് ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ സ്വാസ്തിക പറയുന്നു. ഒരു ഫാഷന്‍ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

യാഥാർത്ഥ്യബോധമില്ലാത്ത  ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഓരോ ശരീരവും സുന്ദരമാണെന്നാണ് ഞാൻ കരുതുന്നത്. അത്തരമൊരു ചിന്ത നമ്മുടെ മനസ്സില്‍ ഊട്ടി ഉറപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നും സ്വാസ്തിക പറയുന്നു.

Latest Videos

undefined

എന്റെ ശരീരം എങ്ങനെയാണോ അങ്ങനെ അതിനെ അംഗീകരിക്കുന്നു. ഈ ചിത്രങ്ങള്‍ ഫില്‍ട്ടറുകളില്ലാതെ എനിക്കു തന്ന ഫോട്ടോഗ്രാഫറോട് നന്ദിയുണ്ട്. നിങ്ങളുടെ ശരീരത്തിലെ കുറവുകളെയും, പാടുകളെയും താലോലിക്കൂ, സ്‌നേഹിക്കൂ... - സ്വാസ്തിക കുറിച്ചു.

ബോഡി പോസിറ്റിവിറ്റി സന്ദേശവുമായി അടുത്തിടെ മറാത്തി താരം വനിതയും രം​ഗത്തെത്തിയിരുന്നു. വലുപ്പമോ ശരീരഘടനയോ അല്ല ശരീര സൗന്ദര്യത്തിന്റെ അളവുകോലെന്ന സന്ദേശമാണ് ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിത വ്യക്തമാക്കിയിരുന്നു.

click me!