സെക്‌സിസ്റ്റ് കമന്റുകള്‍, അവാര്‍ഡ് ഷോകളില്‍ വിലക്ക്, പക്ഷേ ഇന്ന്...; വനിതാദിന വീഡിയോയുമായി സണ്ണി ലിയോണ്‍

By Web Team  |  First Published Mar 7, 2021, 6:59 PM IST

'എനിക്കെതിരെ 'ഹെയ്റ്റ് ക്യാംപയിനുകള്‍' നടന്നു, മുന്‍വിധികളോടെ എന്നെ സമീപിച്ചു, സെക്‌സിസ്റ്റ് കമന്റുകള്‍ നടത്തി, എന്റെ നൃത്തച്ചുവടുകളെ പോലും വിമര്‍ശിച്ചു, സിനിമാ മേഖലയില്‍ നിന്ന് ഓഫറുകളോ പിന്തുണയോ ഉണ്ടായില്ല, അവാര്‍ഡ് ഷോകളില്‍ വിലക്ക് നേരിട്ടു..'


എപ്പോഴും വിവാദങ്ങളുടെ തോഴിയായിരുന്നു സണ്ണി ലിയോണ്‍. പോണ്‍ ക്ലിപ്പുകളില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ നടി എന്ന നിലയില്‍ പലപ്പോഴും സണ്ണി ലിയോണ്‍ വിശേഷിക്കപ്പെട്ടില്ല. എന്നാല്‍ വ്യക്തി എന്ന നിലയില്‍ സ്വതന്ത്രമായ ആശയങ്ങള്‍ മുന്നോട്ടുവച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയയായും സണ്ണി സമൂഹത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു. 

സാമൂഹിക സദാചാരത്തെ കുറിച്ച് ആശങ്കയില്ലാത്ത വ്യക്തിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ തള്ളിക്കളഞ്ഞപ്പോഴും ലക്ഷക്കണക്കിന് ആരാധകര്‍ സണ്ണി ലിയോണിനെ പിന്തുണച്ച് നില്‍ക്കുകയും ചെയ്തു. ഏത് വിവാദത്തെയും പ്രതിസന്ധിയും ധൈര്യപൂര്‍വ്വം നേരിട്ടുകൊണ്ട് താന്‍ ശക്തയായ സ്ത്രീയാണെന്ന് സണ്ണിയും തെളിയിച്ചുകൊണ്ടിരുന്നു. 

Latest Videos

undefined

ഇപ്പോഴിതാ വനിതാദിനത്തിന് മുന്നോടിയായി രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സണ്ണി. സമൂഹമാധ്യമങ്ങളിലൂടെയാണ് ചെറിയ കുറിപ്പിന്റെ അകമ്പടിയോടെ സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

'എനിക്കെതിരെ 'ഹെയ്റ്റ് ക്യാംപയിനുകള്‍' നടന്നു, മുന്‍വിധികളോടെ എന്നെ സമീപിച്ചു, സെക്‌സിസ്റ്റ് കമന്റുകള്‍ നടത്തി, എന്റെ നൃത്തച്ചുവടുകളെ പോലും വിമര്‍ശിച്ചു, സിനിമാ മേഖലയില്‍ നിന്ന് ഓഫറുകളോ പിന്തുണയോ ഉണ്ടായില്ല, അവാര്‍ഡ് ഷോകളില്‍ വിലക്ക് നേരിട്ടു, പക്ഷേ ഇന്ന്... ഞാനെന്റെ സ്വപ്‌നജീവിതം ജീവിക്കുകയാണ്...

...എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററായ ബേബി ഡോള്‍ പോലൊരു ഗാനം ചെയ്തു, ഏറ്റവും സുന്ദരമായ കുടുംബത്തെ ലഭിച്ചു, എന്റെതായ സംരംഭം തുടങ്ങി ഒരു ബിസിനസ് വുമണ്‍ കൂടി ആയി, ഞാന്‍ എന്താണെന്നതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളൂ, മറ്റാരുടെയും സഹായം കൂടാതെ തനിയെ വളര്‍ന്നുവന്ന ഒരു 'സെല്‍ഫ്‌മെയ്ഡ്' സ്ത്രീയാണ് ഞാന്‍...'- ഇത്രയുമാണ് വീഡിയോയിലൂടെ സണ്ണി ലോകത്തോട് പറയുന്നത്. 

 

 

വനിതാദിനത്തോടനുബന്ധിച്ച് 'മോജി ഇന്ത്യ'യുടെ 'അണ്‍ഫില്‍ട്ടേര്‍ഡ്' എന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് സണ്ണി വീഡിയോ ചെയ്തിരിക്കുന്നത്. ഞാനെന്റെ കഥ പങ്കുവച്ചിരിക്കുന്നു, ഇനി നിങ്ങളുടേത് പങ്കുവയ്ക്കൂവെന്നും സണ്ണി പറയുന്നു.

Also Read:- 'നിനക്ക് വേണ്ടി പ്രതിജ്ഞയെടുക്കുന്നു'; മകളുടെ പിറന്നാള്‍ ദിനത്തില്‍ സണ്ണി ലിയോണ്‍...

click me!