'ഓറല്‍ സെക്‌സ്' ചിലരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം...

By Web Team  |  First Published Aug 28, 2020, 11:18 PM IST

അത്ര ഗൗരവമുള്ള ഒരവസ്ഥയല്ല ഇതെങ്കിലും പില്‍ക്കാലത്ത് ലൈംഗിക രോഗങ്ങളിലേക്കും, മൂത്രാശയ അണുബാധയിലേക്കുമെല്ലാം എളുപ്പത്തില്‍ നയിക്കാന്‍ ഇത് ഇടയാക്കുമത്രേ. അതിനാല്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിച്ച് ഇത് ഭേദമാക്കുന്നത് തന്നെയാണ് നല്ലതെന്നാണ് പഠനം നിര്‍ദേശിക്കുന്നത്


'ഓറല്‍ സെക്‌സ്' ചില സ്ത്രീകളില്‍ ബാക്ടീരിയല്‍ വജൈനോസിസ് (ബി-വി) എന്ന അവസ്ഥയുണ്ടാക്കുമെന്ന് പഠനം. ഇത് ലൈംഗിക രോഗമോ അണുബാധയോ അല്ല, മറിച്ച് യോനിയില്‍ സാധാരണഗതിയില്‍ കാണപ്പെടുന്ന ബാക്ടീരിയകളുടെ തുലനാവസ്ഥയില്‍ വരുന്ന മാറ്റം മാത്രമാണ്. 

'പ്ലസ് ബയോളജി' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് 'കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ വിശദവിവരങ്ങള്‍ വന്നിട്ടുള്ളത്. 

Latest Videos

undefined

മോണരോഗത്തിനും പല്ലിലെ പ്ലേക്കിനുമെല്ലാം കാരണമാകുന്ന, വായ്ക്കകത്തെ സാധാരണയായി കാണപ്പെടുന്ന ഒരിനം ബാക്ടീരിയ ആണത്രേ യോനിയിലെ ബാക്ടീരിയകളുടെ 'ബാലന്‍സ്' തകര്‍ത്ത് ബി-വിയിലേക്ക് നയിക്കുന്നത്. 

അത്ര ഗൗരവമുള്ള ഒരവസ്ഥയല്ല ഇതെങ്കിലും പില്‍ക്കാലത്ത് ലൈംഗിക രോഗങ്ങളിലേക്കും, മൂത്രാശയ അണുബാധയിലേക്കുമെല്ലാം എളുപ്പത്തില്‍ നയിക്കാന്‍ ഇത് ഇടയാക്കുമത്രേ. അതിനാല്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിച്ച് ഇത് ഭേദമാക്കുന്നത് തന്നെയാണ് നല്ലതെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. 

ആന്റിബയോട്ടിക്കുകള്‍, ജെല്‍- ക്രീം എന്നിവയെല്ലാമാണ് പ്രധാനമായും ചികിത്സാമാര്‍ഗങ്ങള്‍. രൂക്ഷഗന്ധമുള്ള വൈറ്റ് ഡിസ്ചാര്‍ജ്, ഇതിലെ വ്യക്തമായ നിറവ്യത്യാസം, കട്ടിയിലുള്ള വ്യത്യാസം എന്നിവയാണ് ബി-വിയുടെ ലക്ഷണങ്ങള്‍. ഗര്‍ഭിണിയായ സ്ത്രീകളിലാണെങ്കില്‍ ബി- വി മാസം തികയും മുമ്പേയുള്ള പ്രസവത്തിന് കാരണമാകുമെന്നും പഠനം പ്രത്യേകം പറയുന്നു. 

Also Read:- കൗമാരക്കാരുടെ സെക്‌സ്; യുഎസില്‍ ആശങ്കപ്പെടുത്തുന്ന അവസ്ഥയെന്ന് സര്‍വേ...

click me!