ഏത് മേക്കപ്പ് സാധനമാണ് സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്കേറ്റവും ഇഷ്ടപ്പെടുന്നത്? ഒരുപക്ഷേ സ്ത്രീകള്‍ക്ക് പോലും ഇതിന് കൃത്യമായൊരുത്തരം നല്‍കാന്‍ സാധിക്കണമെന്നില്ല. പക്ഷേ ഈ വിഷയത്തില്‍ 'ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍' ഒരു ചെറിയ പഠനം തന്നെ നടത്തി
സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവര്‍ മിക്കപ്പോഴും ഭംഗിയായി സ്വയം അവതരിപ്പിക്കാനും അതുവഴി ധാരാളം ആത്മവിശ്വാസം ആര്‍ജ്ജിച്ചെടുക്കാനും എപ്പോഴും ശ്രമിക്കുന്നവരാണ്. മേക്കപ്പ് ഇതിന് ഒരു വലിയ പരിധി വരെ സ്ത്രീകളെ സഹായിക്കാറുണ്ട്. അവരവര്‍ക്ക് ചേരുന്ന തരത്തില്‍ മുഖസൗന്ദര്യത്തെ മനോഹരമായി പ്രതിഫലിപ്പിക്കുക എന്ന് മാത്രമേ ഇന്നത്തെ കാലത്ത് മേക്കപ്പ് കൊണ്ട് സ്ത്രീകള്‍ ലക്ഷ്യം വയ്ക്കുന്നുള്ളൂ.
എന്നാല്‍ ഏത് മേക്കപ്പ് സാധനമാണ് സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്കേറ്റവും ഇഷ്ടപ്പെടുന്നത്? ഒരുപക്ഷേ സ്ത്രീകള്‍ക്ക് പോലും ഇതിന് കൃത്യമായൊരുത്തരം നല്‍കാന്‍ സാധിക്കണമെന്നില്ല. പക്ഷേ ഈ വിഷയത്തില്‍ 'ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍' ഒരു ചെറിയ പഠനം തന്നെ നടത്തി.
undefined
രസകരമായിരുന്നു അവരുടെ കണ്ടെത്തല്‍. അതായത് ലിപ്സ്റ്റിക് അണിയുന്നതാണ് സ്ത്രീകള്‍ക്ക് ഏറ്റവും ആത്മവിശ്വാസം നല്‍കുന്നതെന്നായിരുന്നു പഠനത്തിന്റെ നിഗമനം. തങ്ങള്‍ക്ക് അനുയോജ്യമായ നിറത്തിലുള്ള ലിപ്സ്റ്റിക്- അത് ഏത് തരമായാലും ഏത് നിലവാരമായാലും പ്രശ്‌നമല്ല. അതുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് മേക്കപ്പിടുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും കരുതുന്നുണ്ടത്രേ.
മറ്റൊരു പ്രധാനപ്പെട്ട വസ്തുത കൂടി പഠനം അടിവരയിടുന്നുണ്ട്. വെറുമൊരു മേക്കപ്പ് സാധനം എന്ന മട്ടിലല്ല പലപ്പോഴും സ്ത്രീകള്‍ ലിപ്സ്റ്റിക്കിനെ കരുതുന്നതത്രേ. കാഴ്ചയ്ക്കുള്ള ഭംഗിക്ക് വേണ്ടിയാണ് ഇതുപയോഗിച്ച് തുടങ്ങുന്നതെങ്കിലും പിന്നീട് ഇത് പതിവിന്റെ ഭാഗമായിത്തീരുന്നു. അങ്ങനെയാകുമ്പോൾ ഒരു ദിവസമെങ്കിലും ഈ പതിവ് തെറ്റുമ്പോൾ അത് അവരുടെ ആത്മവിശ്വാസത്തിന്‍റെ തോതിനെ ഗണ്യമായി കുറയ്ക്കുമത്രേ. തന്നെ കാണുന്ന മറ്റുള്ളവർ എന്ത് കരുതുന്നു എന്നതല്ല, സ്വയം തന്നെത്തന്നെ കാണുന്നതിലെ മാറ്റം അവരെ അസ്വസ്ഥതപ്പെടുത്തിയേക്കുമെന്നും പഠനം ഓർമ്മിപ്പിക്കുന്നു.