മൂന്ന് ആളുകളുടെ ഡിഎന്‍എയില്‍ നിന്ന് കുഞ്ഞ് ജനിച്ചു; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ​ഗവേഷകർ

By Web Team  |  First Published Apr 16, 2019, 2:38 PM IST

കുഞ്ഞിന് 2.96 കിലോ ഭാരമാണുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. പലതവണ ഐവിഎഫ് ചികിത്സ നടത്തി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പരീക്ഷണത്തിന് യുവതി വിധേയയായത്. മെക്സിക്കോയില്‍ 2016ൽ സമാനമായ രീതിയിൽ ഒരു പരീക്ഷണം നടന്നിരുന്നു.വന്ധ്യതാചികിത്സാരംഗത്ത് ഇത് വലിയൊരു നേട്ടം തന്നെയാണെന്ന് ​ഗവേഷകർ പറഞ്ഞു.


മൂന്ന് ആളുകളുടെ ഡിഎന്‍എയില്‍ നിന്ന് ഒരു കുഞ്ഞ് ജനിക്കുക എന്ന് പറയുന്നത് ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ്. 32 ക്കാരിയായ ഗ്രീക്ക് യുവതിയാണ് മൂന്ന് പേരിൽ നിന്ന് ഒരു കുഞ്ഞിന് ജന്മം നൽകിയത്. സ്പെയിനി ലെയും ഇറ്റലിയിലെയും ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

വന്ധ്യതയുള്ള ഒരമ്മയുടെ അണ്ഡവും പിതാവിന്റെ ബീജവും മറ്റൊരു യുവതിയുടെ അണ്ഡത്തില്‍ നിന്നും വിഭജിച്ച ക്രോമോ സോമുകളും ചേര്‍ത്താണ് ഈ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന് 2.96 കിലോ ഭാരമാണുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. പലതവണ ഐവിഎഫ് ചികിത്സ നടത്തി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പരീക്ഷണത്തിന് യുവതി വിധേയയായത്.

Latest Videos

undefined

മെക്സിക്കോയില്‍ 2016ൽ സമാനമായ രീതിയിൽ ഒരു പരീക്ഷണം നടന്നിരുന്നു. വന്ധ്യതാചികിത്സാരംഗത്ത് ഇത് വലിയൊരു നേട്ടം തന്നെയാണെന്ന് ​ഗവേഷകർ പറഞ്ഞു. മെറ്റേർണൽ സ്പിന്റൽ ട്രാൻസ്ഫർ മെത്തേട് എന്നാണ് ഈ പുതിയ ചികിത്സയുടെ പേര്. എന്നാൽ, ഈ ചികിത്സ രീതിക്കെതിരെ നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്. അമ്മയാകാൻ പ്രയാസം നേരിടുന്നവർക്ക് ഈ ചികിത്സ അനു​ഗ്രഹം തന്നെയാണെന്ന് പറയാം.

click me!