അമ്മ നിധി പോലെ സൂക്ഷിച്ച പഴയ ചിത്രം പങ്കുവച്ച് മന്ത്രി സ്മൃതി ഇറാനിയുടെ കുറിപ്പ് വൈറല്‍

By Web Team  |  First Published Jul 30, 2020, 2:07 PM IST

ചിത്രത്തെക്കാള്‍ എല്ലാവരെയും ആകര്‍ഷിച്ചത് മന്ത്രിയുടെ വാക്കുകള്‍ തന്നെയാണ്. അമ്മയെ കുറിച്ചാണ് മന്ത്രി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 


കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ഇന്ന് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പഴയ ഫെമിന മാഗസിനില്‍ വന്ന തന്‍റെ മുഖചിത്രമാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. മോഡലിങ് ചെയ്തിരുന്ന കാലത്തുള്ള മന്ത്രിയുടെ പഴയ ചിത്രമാണിത്. 

എന്നാല്‍ ചിത്രത്തെക്കാള്‍ എല്ലാവരെയും ആകര്‍ഷിച്ചത് മന്ത്രിയുടെ വാക്കുകള്‍ തന്നെയാണ്. അമ്മയെ കുറിച്ചാണ് മന്ത്രി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 

Latest Videos

undefined

'അമ്മമാര്‍ നിധി പോലെ സൂക്ഷിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആ ചിത്രങ്ങളല്ല, അതിനു പിന്നിലെ വികാരമാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഒരമ്മ നമ്മളുമായി ബന്ധപ്പെട്ട എല്ലാം സൂക്ഷിക്കും. പഴയ ചിത്രങ്ങള്‍, കടലാസുതുണ്ടുകള്‍, സ്‌കൂള്‍ റിപ്പോര്‍ട്ട്.. അങ്ങനെ എല്ലാം. നിങ്ങള്‍ക്കും ഉണ്ടാവും അങ്ങനെയൊരാള്‍, നിങ്ങളുടെ ലോകം തന്നെയായ അമ്മ' - മന്ത്രി കുറിച്ചു. 

 

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രിയുടെ പോസ്റ്റിന് 29,000 ലൈക്കുകള്‍ കടന്നു. നിരവധിപ്പേര്‍ ചിത്രത്തിന് കമന്‍റുകളും ചെയ്തു. 


Also Read: കൊവിഡ് : 'വാതില്‍ അടയ്ക്കുക അല്ലാതെ മറ്റ് വഴിയില്ല' ; വീഡിയോ പങ്കുവെച്ച് മന്ത്രി സ്മൃതി ഇറാനി...

click me!