കത്തിമുനയില്‍ പീഡിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തിയ വളര്‍ത്തുനായ വനത്തില്‍ വഴിതെറ്റിയപ്പോള്‍ വഴികാട്ടിയുമായി
കാലിഫോര്‍ണിയ: ട്രെക്കിംഗിന് ഇറങ്ങിയ അറുപതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കനില്‍ നിന്ന് രക്ഷിച്ചത് വളര്‍ത്തുനായയുടെ ഇടപെടല്‍. വാരാന്ത്യത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാലിഫോര്‍ണിയയിലെ വൈറ്റ് പര്‍വ്വതനിരകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അറുപതുകാരിയായ ഷെറില്‍ പവ്വല്‍.
ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്താണ് കത്തിയുമായി അക്രമിയെത്തിയത്. കത്തിമുനയില്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷെറില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഭയന്നുള്ള ഓട്ടത്തിനിടയില്‍ ഷെറില്‍ വഴി തെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു. ഷെറിലിനെ കുത്താന്‍ നോക്കിയ അക്രമിയെ നേരിടാന്‍ നോക്കിയ വളര്‍ത്തുനായയെ ഉപദ്രവിക്കാനും അക്രമി ശ്രമിച്ചിരുന്നു. കാലിന് പരിക്കേറ്റെങ്കിലും ഷെറിലിന് ഒപ്പം ഓടിയെത്താന്‍ മിലിയെന്ന വളര്‍ത്തുനായയ്ക്ക് സാധിച്ചു.
undefined
കാണാതായ ഇവര്‍ക്ക് വേണ്ടി കുടുംബവും പൊലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് ഷെറിലിനെ കണ്ടെത്തുന്നത്. കാണാതായ സ്ഥലത്ത് നിന്നും നാലുകിലോമീറ്റര്‍ അകലെ വനത്തിനുള്ളിലായാണ് ഷെറിലിനെ കണ്ടെത്തിയത്. നേരത്തെ ഹെലികോപറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ സംഘം പോവുന്നത് കണ്ട് കൈവീശിയെങ്കിലും ഷെറിലിനെ സംഘം കണ്ടിരുന്നില്ല.
കയ്യിലെ ബാഗിലുണ്ടായിരുന്ന കുറച്ചുവെള്ളവും കള്ളിമുള്‍ച്ചെടിയുടെ പഴവും ഭക്ഷിച്ചാണ് ഷെറില്‍ നിര്‍ജ്ജലീകരണം ചെറുത്തത്. ഷെറിലിന്‍റെയൊപ്പം തന്നെ നിന്ന വളര്‍ത്തുനായ മിലിയുടെ കുരയാണ് തെരച്ചില്‍ സംഘത്തെ ഇവരുടെ അടുത്തേക്ക് എത്തിച്ചത്.
അക്രമി പിന്തുടരുന്നോയുണ്ടോയെന്ന ഭയത്തിലാണ് റോഡിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്നതിന് കാരണമെന്ന് ഷെറില്‍ പൊലീസിന് മൊഴി നല്‍കി. അവശനിലയിലായ ഷെറിലിനെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി. വിഷപ്പാമ്പുകളുടെ ശല്യം ഏറെയുള്ള മേഖലയിലാണ് ഷെറിലിനെ കാണാതായത്.