നെ​ഗറ്റീവ് കമന്റുകൾ കാര്യമാക്കാറില്ല ; മനസ് തുറന്ന് മിമിക്രി ആർട്ടിസ്റ്റ് ശ്രുതി സുന്ദർ

By Resmi S  |  First Published Mar 29, 2024, 12:18 PM IST

'ആണുങ്ങളുടെ ശബ്ദം ചെയ്യുമ്പോൾ ആദ്യമൊക്കെ കൂടുതൽ സ്ട്രെയ്ൻ എടുക്കേണ്ടി വരുമായിരുന്നു. ഡബിൾ വോയിസ് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. പക്ഷേ ഇപ്പോൾ കുഴപ്പമില്ല...' - ശ്രുതി സുന്ദർ പറയുന്നു.


സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് ​ഗായികയും മിമിക്രി ആർട്ടിസ്റ്റുമായ ശ്രുതി സുന്ദർ.  ഇൻസ്റ്റയിൽ കിടു റീൽസുകൾ ചെയ്ത് പലരുടെയും മനസിൽ ഇടം നേടിയിരിക്കുകയാണ് ശ്രുതി. ആണിന്റെ ശബ്ദത്തിൽ മനോഹരമായ പാട്ടുകളാണ് ശ്രുതി റീൽസിലൂടെ ചെയ്ത് വരുന്നത്. അത് ആളുകൾ സ്വീകരിച്ചതോടെ ഡബിൾ വോയ്സ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ വെെറലാവുകയായിരുന്നു ശ്രുതി. വിശേഷങ്ങൾ പങ്കുവച്ച് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ശ്രുതി സുന്ദർ...

​ഗായികയും മിമിക്രി ആർട്ടിസ്റ്റും...

Latest Videos

undefined

ഒന്നാം ക്ലാസിലാണ് ആദ്യമായി പാട്ട് പഠിക്കാൻ തുടങ്ങിയത്. ​​നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ​ഗാനമേളയിൽ പാടാൻ തുടങ്ങിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ചെറിയ രീതിയിൽ മിമിക്രി ചെയ്യുമായിരുന്നു. അങ്ങനെ ടീച്ചർമാർ മത്സരങ്ങളിൽ പങ്കെടുക്കാൻ പറഞ്ഞു. അങ്ങനെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും ലഭിച്ചു. പിന്നീട് സ്റ്റേജ് ഷോകളും ചെയ്യാൻ തുടങ്ങുകയായിരുന്നു. കോമഡി ഉത്സവം എന്ന പരിപാടിയിൽ പങ്കെടുക്കാനായി.  

ആദ്യ റീൽ ഭാവനയുടേത്...

ടിക് ടോകിലൂടെ നടി ഭാവനയുടെ റീലാണ് ആദ്യമായി വെെറലായത്. ആ വീഡിയോയ്ക്ക് നല്ല കമന്റുകളും ലഭിച്ചു. അതിന് ശേഷം നടി രജീഷ വിജയന്റെ റീലാണ് വെെറലായത്. ഭാവനയുടെ വീഡിയോ ശരിക്കും മാസ്റ്റർ പീസ് എന്ന് തന്നെ പറയാം.  

ഡബിൾ വോയ്സ് ചെയ്യുമ്പോൾ...

ആണുങ്ങളുടെ ശബ്ദം ചെയ്യുമ്പോൾ ആദ്യമൊക്കെ കൂടുതൽ സ്ട്രെയ്ൻ എടുക്കേണ്ടി വരുമായിരുന്നു. ഡബിൾ വോയിസ് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. പക്ഷേ ഇപ്പോൾ കുഴപ്പമില്ല. അടുത്തിടെയാണ് അമൽ എന്ന ​ഗായകനുമായ ഡബിൾ വോയ്സ് ചെയ്യുന്നത്. അമലുമായി ചെയ്ത വീഡിയോ വെെറലാവുകയും ചെയ്തു. ഭാവന, നമിത പ്രമോദ്, നസ്രിയ, അസിൻ ഇങ്ങനെ പല സെലിബ്രികളുടെ ശബ്ദം ചെയ്യാറുണ്ട്.

നെ​ഗറ്റീവ് കമന്റുകൾ...

പോസിറ്റീവും നെ​ഗറ്റീവ് കമന്റുകളും വരാറുണ്ട്. വളരെ കുറച്ച് പേർ മാത്രമാണ് ഇപ്പോൾ നെ​ഗറ്റീവ് കമന്റ് ചെയ്യാറുള്ളത്. ഇത് ഫേക്ക് ആണ്. റിപ്പോർട്ട് ചെയ്യണമെന്നുള്ള കമന്റുകളും വരാറുണ്ട്. തുടക്കത്തിൽ ഏറെ വിഷയം ആയിരുന്നു. എന്നാൽ നെഗറ്റീവ് കമന്റുകളെ ഇപ്പോൾ ശ്രദ്ധിക്കാറില്ല. 

ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങി...

വീട്ടുക്കാരും സുഹൃത്തുക്കളും വലിയ സപ്പോർട്ടാണ് തരാറുള്ളത്. ഇൻസ്റ്റയിലുള്ള കുറെ സുഹൃത്തുക്കളുണ്ട്. അവരും വലിയ സപ്പോർട്ടാണ്. പുറത്ത് പോകുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങി എന്നുള്ളതാണ് ഏറെ സന്തോഷം. പലരും ഇങ്ങോട്ട് വന്നാണ് ചോദിക്കാറുള്ളത്. അതിൽ ഏറെ സന്തോഷമാണുള്ളത്.

 

 

പഠിത്തം...

ഡോ.പൽപു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ എംഎസി ഫിസിക്സ് കഴിഞ്ഞു. പാരിപ്പള്ളി മെറ്റ്കാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്ന് ബി.എഡ് പാസായി. സർക്കാർ ജോലി ലഭിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.

മിമിക്രിയും പഠിത്തവും...

മിമിക്രിയും പഠിത്തവും നന്നായി കൊണ്ട് പോകാൻ പറ്റുമെന്നുള്ള വിശ്വാസമുണ്ട്. രണ്ടും നല്ല രീതിയിൽ തന്നെ കൊണ്ട് പോകാൻ ശ്രമിക്കും. വീട്ടുക്കാരും നല്ല സപ്പോർട്ടാണ്.

ഫോളോവേഴ്സ് കൂടുന്നതിൽ സന്തോഷം...

ഇൻസ്റ്റയിൽ ഒരു ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുണ്ട്. വളരെയധികം സന്തോഷമുണ്ട്. ആളുകളുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും മനസിൽ ചെറിയ പേടിയുമുണ്ട്. കാരണം കൂടുതൽ ആളുകൾ അറി‍ഞ്ഞ് തുടങ്ങുന്നല്ലോ. സന്തോഷവും  ചെറിയൊരു പേടിയുമെല്ലാമുണ്ട്. 

ട്യൂഷനും എടുക്കുന്നുണ്ട്...

മിമിക്രിയ്ക്കൊപ്പവം തന്നെ ട്യൂഷനും എടുക്കുന്നുണ്ട്. എട്ടാം ക്ലാസ് മുതൽ ​ഡ്രി​ഗ്രി വരെയുള്ള ​ക്ലാസുകൾക്കാണ് ട്യൂഷനെടുക്കുന്നത്. ഏറെ ഇഷ്ടപ്പെട്ട മേഖലയാണ് ടീച്ചിം​ഗ് എന്നത്. കുട്ടികൾക്ക് രസകരമായാണ് ട്യൂഷൻ എടുക്കാറുള്ളത്. 

കുടുംബം...

വീട്ടിൽ അച്ഛൻ, അമ്മ, അനിയത്തി എന്നിവരാണുള്ളത്. അച്ഛൻ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. അമ്മ അധ്യാപകയായിരുന്നു. ഇപ്പോൾ സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്നു. അനിയത്തി അഞ്ചാം ക്ലാസിൽ പഠിക്കുന്നു. 

 

 

click me!