ആസിഡ് ആക്രമണത്തെ അതിജീവിച്ചു, വിധിയ്ക്ക് മുന്നിൽ തോൽക്കാൻ തയ്യാറായിരുന്നില്ല; മാസോമെയുടെ ജീവിതം ഇങ്ങനെ

By Web Team  |  First Published Nov 21, 2020, 8:35 PM IST

ആക്രമണത്തിൽ മാസോമെയുടെ കൈയിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റു. കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ വേദന കുറയ്ക്കാനും ത്വക്കിനെ പുനഃരുജ്ജീവിപ്പിക്കാനുമായി 38 ശസ്ത്രക്രിയകൾ മാസോമെ ചെയ്തു. 


പത്ത് വർഷം മുമ്പാണ് മാസോമെ അറ്റായ് എന്ന 27കാരി വിവാഹമോചനത്തിന് അപേക്ഷ നൽകുന്നത്. എന്നാൽ, അവിടെ നിന്നുമാണ് മാസോമെയുടെ ജീവിതം തലകീഴായി മാറിയത്. മുൻ ഭർത്താവിന്റെ പിതാവ് മാസോമെയുടെ നേർക്ക് ആസിഡ് ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തിൽ മാസോമെയുടെ കൈയിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റു. കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ വേദന കുറയ്ക്കാനും ത്വക്കിനെ പുനഃരുജ്ജീവിപ്പിക്കാനുമായി 38 ശസ്ത്രക്രിയകൾ മാസോമെ ചെയ്തു. 2014 ൽ മാസോമെയ്ക്ക് കാഴ്ച തിരിച്ച് ലഭിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരു വർഷത്തോളം യു.എസിൽ കഴിയേണ്ടി വന്നു.

Latest Videos

undefined

 

 

ആ സമയത്ത് മാസോമെയെ സഹായിക്കാൻ ഒരാൾ മുന്നോട്ട് വന്നു. ചികിത്സ ചെലവെല്ലാം അയാൾ തന്നെ ചെയ്തു. എന്നാൽ, നിർഭാഗ്യവശാൽ മസൂമെയ്ക്ക് കാഴ്ച വീണ്ടെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ക്രൂരമായ വിധിയ്ക്ക് മുന്നിൽ തോൽക്കാൻ മാസോമെ തയ്യാറായിരുന്നില്ല.

മാസോമെ ഇന്നൊരു മോഡൽ ആണ്. ആക്രമണത്തിന് ശേഷം പലരും തന്നെ അവ​ഗണിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ധെെര്യത്തോടെ തന്നെ മുന്നോട്ട് പോവുകയായിരുന്നു. ടെഹ്‌റാനിലെ ഒരു പരമ്പരാഗത ഇറാനിയൻ വസ്ത്ര നിർമാണ സ്ഥാപനത്തിന് വേണ്ടി മോഡലിംഗ് ചെയ്യുകയാണ് മാസോമെ ഇപ്പോൾ. 

 

 

“ സൗന്ദര്യം എന്നത് ആളുകൾ എങ്ങനെ കാണപ്പെടുന്നു എന്നത് മാത്രമല്ല. ഒരു സ്ത്രീ രൂപഭേദം വരുത്തുകയോ മുഖത്ത് കളങ്കമുണ്ടാവുകയോ ചെയ്താൽ, അവൾ സുന്ദരിയല്ലെന്ന് ഇതിനർത്ഥമില്ല. സൗന്ദര്യത്തെ മറ്റ് മാനദണ്ഡങ്ങളാൽ നിർവചിക്കാം, ” മാസോമെ റോയിട്ടേഴ്സിനോട് പറഞ്ഞു. 

പേടിച്ച് ജീവിക്കാൻ പറ്റില്ല, സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പഠിക്കണം; മാല്‍വി മല്‍ഹോത്ര പറയുന്നു

click me!