വിവാഹശേഷവും 'എൻഡോമെട്രിയോസിസ്' എന്ന രോഗാവസ്ഥ ലെെംഗിക ജീവിതത്തെ ബാധിച്ചു. ആദ്യത്തെ രണ്ട് കൊല്ലത്തെ ലെെംഗികജീവിതത്തിൽ കഠിനമായ വേദന അലട്ടിയിരുന്നു.
വൈനോണയും സ്റ്റെഫാൻ ഫെനെക്ക് ദമ്പതികൾ വിവാഹം കഴിഞ്ഞിട്ട് അഞ്ച് കൊല്ലമായി. ഈ ദമ്പതികൾ ലെെംഗികതയിലേർപ്പെട്ടിട്ട് മൂന്ന് കൊല്ലമായി. ലൈംഗിക ബന്ധമില്ലാതെ (sexual relationship) തന്നെ വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞ് പോകുന്നതെന്ന് വൈനോണ പറഞ്ഞു. സെക്സിൽ (sex) ഏർപ്പെടാത്തതിനാൽ ഞങ്ങളുടെ ബന്ധത്തിൽ യാതൊരു വിള്ളലും വന്നിട്ടില്ലെന്നും അവർ പറയുന്നു.
നോർത്ത് ക്വീൻസ് ലാന്റിലെ കെയ്ൻസിലാണ് വൈനോണ ജനിച്ച് വളർന്നത്. 17ാം വയസിലാണ് 'എൻഡോമെട്രിയോസിസ്' (Endometriosis) എന്ന അവസ്ഥ പിടിമുറുക്കിയ വിവരം അറിയുന്നതെന്ന് വൈനോണ പറയുന്നു.ആ സമയത്ത് രണ്ട് ഗൈനക്കോളജിസ്റ്റുകളെ കണ്ടിരുന്നുവെന്ന് വൈനോണ ഇൻസൈറ്റിനോട് പറഞ്ഞു.
undefined
വിവാഹശേഷവും 'എൻഡോമെട്രിയോസിസ്' എന്ന രോഗാവസ്ഥ ലെെംഗിക ജീവിതത്തെ ബാധിച്ചു. ആദ്യത്തെ രണ്ട് കൊല്ലത്തെ ലെെംഗികജീവിതത്തിൽ കഠിനമായ വേദന അലട്ടിയിരുന്നു. എൻഡോമെട്രിയോസിസിന്റെ വേദനയ്ക്കിടയിലാണ് ഗർഭിണിയാണെന്ന ആ സന്തോഷവാർത്ത അറിയാനിടയായതെന്നും അവർ പറയുന്നു.
ഗർഭാവസ്ഥയുടെ പകുതിയായപ്പോൾ ലൈംഗികവേളയിൽ കഠിനമായ പെൽവിക് വേദന അനുഭവപ്പെടാൻ തുടങ്ങുകയും അതിന് ശേഷം ലെെംഗികതയിൽ നിന്ന് വിട്ടുനിന്നു. പ്രസവം കഴിഞ്ഞാൽ ലക്ഷണങ്ങൾ കുറയുമെന്ന് കരുതി. എന്നാൽ പ്രസവം കഴിഞ്ഞപ്പോഴും വേദന കൂടുകയാണ് ചെയ്തതു. മകൾ ജനിച്ചതിനു ശേഷം പെൽവിക് ഭാഗത്ത് എപ്പോഴും വേദന അനുഭവപ്പെട്ടിരുന്നുവെന്നും വൈനോണ പറഞ്ഞു.
വൈനോണയിലെ ശാരീരിക ആഘാതം മാനസിക ആഘാതത്തിലേക്ക് നയിച്ചു. ഇപ്പോൾ അവൾക്ക് 'പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ' ( post-traumatic stress disorder) ആണെന്ന് രോഗനിർണയത്തിൽ കണ്ടെത്താനായെന്ന് ഭർത്താവ് സ്റ്റെഫാൻ പറഞ്ഞു.
ഈ അവസ്ഥയിൽ നിന്ന് തരണം ചെയ്യാൻ അവൾ എന്റെ കെെകൾ മുറുകെ പിടിക്കും. കെെ പിടിച്ച് കുറെ നേരമിരിക്കുന്നത് ലൈംഗിക ബന്ധത്തെക്കാൾ സൗഹൃദത്തിന്റെ ഒരു രൂപമായി വ്യാഖ്യാനിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒൻപത് സ്ത്രീകളിൽ ഒരാളെ എൻഡോമെട്രിയോസിസ് ബാധിക്കുന്നുണ്ടെന്നും ഈ അവസ്ഥ ഭേദമാക്കാൻ ശരാശരി ആറര വർഷമെടുക്കുമെടുക്കാമെന്നും എൻഡോമെട്രിയോസിസ് ഓസ്ട്രേലിയ വ്യക്തമാക്കുന്നു. ഇതിന് പല കാരണങ്ങളുണ്ട്. സ്ത്രീകളിൽ പെൽവിക് വേദന കൂടി വരുന്നുതാണ് മിക്ക സ്ത്രീകളിളും കണ്ട് വരുന്ന ലക്ഷണങ്ങളിലൊന്ന്.
തുടക്കത്തിൽ എൻഡോമെട്രിയോസിസ് ആണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് ഒരു ലാപ്രോസ്കോപ്പി ചെയ്തിരുന്നു. എന്നാൽ തെറ്റായ രോഗനിർണയം നടത്തുകയും വൈനോണയ്ക്ക് യോനി പുനർനിർമ്മാണത്തിനുള്ള പ്ലാസ്റ്റിക് സർജറിക്ക് വിധേയയാകണമെന്ന് വരെ ചില ഡോക്ടമാർ പറഞ്ഞിരുന്നതായി ഭർത്താവ് സ്റ്റെഫാൻ പറയുന്നു.
ഈ ലക്ഷണങ്ങൾ അസാധാരണമാണെങ്കിലും, എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ പെൽവി വേദന അനുഭവപ്പെടാം. മൊത്തത്തിലുള്ള കേസുകളിൽ 10-15 ശതമാനത്തിൽ വേദനാജനകമായ ലൈംഗികത സംഭവിക്കാമെങ്കിലും, ഉത്തേജനം മൂലമുണ്ടാകുന്ന വേദന 5 മുതൽ 10 ശതമാനം കേസുകളിൽ പ്രത്യക്ഷപ്പെടാമെന്ന് ഗൈനക്കോളജിസ്റ്റ് ഡോ.ഉജ്വാല പരാശർ പറഞ്ഞു.
വൈനോണയുമായുള്ള ബന്ധത്തിൽ ആഴത്തിലുള്ള മൂല്യം തിരിച്ചറിഞ്ഞത് കൊണ്ടാണ് ഈ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞതെന്നും സ്റ്റെഫാൻ പറയുന്നു.
എന്താണ് എൻഡോമെട്രിയോസിസ് ?
'എൻഡോമെട്രിയ' ത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് വെളിയിലായി മറ്റ് ആന്തരിക അവയവങ്ങളിൽ കാണപ്പെടുന്ന അവസ്ഥയാണ് 'എൻഡോമെട്രിയോസിസ്' എന്നറിയപ്പെടുന്നത്. ശരീരത്തിനുള്ളിൽ ഏത് ഭാഗത്തും കാണാമെങ്കിലും ഈ അവസ്ഥ കൂടുതലായും അണ്ഡാശയത്തിലും അണ്ഡവാഹിനി കുഴലിലും ഗർഭാശയത്തിന്റെ ബാഹ്യഭിത്തിയിലും മറ്റ് സമീപ പ്രദേശങ്ങളിലും ആയാണ് കാണപ്പെടുന്നത്.
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴോ അതിന് ശേഷമോ ഉള്ള വേദന, അടിവയറ്റിലോ, മൂത്രമൊഴിക്കുമ്പോഴോ മറ്റോ ഉള്ള വേദന തുടങ്ങി ചില രോഗികളില്‍ വേദന തുടയിലേക്കും ചിലരില്‍ ക്ഷീണവും അനുഭവപ്പെടാറുണ്ട്. ചില സ്ത്രീകളിലും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. ലക്ഷണങ്ങള്‍ നോക്കിയാണ് എന്‍ഡോമെട്രിയോസിസ് കണ്ടെത്തുന്നത്. ചില രോഗികളില്‍ ലക്ഷണങ്ങള്‍ മനസിലാക്കാന്‍ കഴിയാതെവരുമ്പോഴാണ് ചികിത്സാ താമസം വരുന്നത്.
ഹൃദയം സുരക്ഷിതമാക്കാന്‍ ചെയ്യാം ഈ മുന്നൊരുക്കങ്ങള്‍...