ചിലരെങ്കിലും സാരി ധരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ട്. അധികം വണ്ണം തോന്നിക്കുന്നു, അധികമായി മെലിഞ്ഞിരിക്കുന്നു- തുടങ്ങിയ കാരണങ്ങളെല്ലാം ഇതിനായി ചൂണ്ടിക്കാട്ടാറുമുണ്ട്. ശരീരപ്രകൃതി കണക്കിലെടുത്ത് ഇത്തരത്തില്‍ ഇഷ്ടവസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് യഥാര്‍ത്ഥത്തില്‍ വിഡ്ഡിത്തമാണ്. ഫാഷന്‍ എന്നത് എപ്പോഴും തെരഞ്ഞെടുപ്പാണ്
ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വേഷമാണ് സാരി. പരമ്പരാഗതമായ വേഷം എന്ന നിലയ്ക്കുള്ള പ്രാധാന്യത്തിനൊപ്പം തന്നെ, സാരി നല്‍കുന്ന അഴകിനോടും സ്ത്രീകള്‍ക്ക് വലിയ പ്രതിപത്തിയാണുള്ളത്. ഓരോ കാലങ്ങളിലും സാരിയില്‍ ട്രെന്‍ഡുകള്‍ മാറിവരാറുണ്ട്. മെറ്റീരിയലിലും ഡിസൈനിലുമെല്ലാം എപ്പോഴും പുത്തന്‍ പരീക്ഷണങ്ങള്‍ വന്നുപോകാറുണ്ട്.
എന്നാല്‍ ചിലരെങ്കിലും സാരി ധരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ട്. അധികം വണ്ണം തോന്നിക്കുന്നു, അധികമായി മെലിഞ്ഞിരിക്കുന്നു- തുടങ്ങിയ കാരണങ്ങളെല്ലാം ഇതിനായി ചൂണ്ടിക്കാട്ടാറുമുണ്ട്. ശരീരപ്രകൃതി കണക്കിലെടുത്ത് ഇത്തരത്തില്‍ ഇഷ്ടവസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് യഥാര്‍ത്ഥത്തില്‍ വിഡ്ഡിത്തമാണ്. ഫാഷന്‍ എന്നത് എപ്പോഴും തെരഞ്ഞെടുപ്പാണ്. നമുക്ക് യോജിക്കുന്ന, നമ്മളെ എത്തരത്തില്‍ കാണാനാണോ നമ്മളാഗ്രഹിക്കുന്നത്- അതിന് സഹായിക്കുന്ന വസ്ത്രങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്.
undefined
സാരി ഉടുക്കുമ്പോള്‍ അധികം വണ്ണം തോന്നിക്കുന്നുവെന്ന് പരാതിപ്പെടുന്നവര്‍ക്കായുള്ള ചില ടിപ്‌സ് ആണ് ഇപ്പോഴിവിടെ പങ്കുവയ്ക്കുന്നത്.
ഒന്ന്...
വണ്ണമുള്ളവര്‍ അധികവും പ്രിന്റഡ് സാരികള്‍ തെരഞ്ഞെടുക്കുക. പ്രിന്റഡ് സാരികളുടെ പ്രത്യേകതയെന്തെന്നാല്‍, കാണുന്നവരുടെ ശ്രദ്ധ അധികസമയവും ഇതിലെ പ്രിന്റുകളിലേക്ക് വ്യതിചലിച്ചുകൊണ്ടിരിക്കും. ശരീരപ്രകൃതിയെ വിലയിരുത്തുന്നതില്‍ നിന്ന് കാഴ്ചക്കാരെ ഇത് പിന്തിരിപ്പിക്കും.
രണ്ട്...
'ഡ്യുവല്‍ ടോണ്‍ഡ്' സാരികള്‍ അഥവാ രണ്ട് നിറത്തിലായി വരുന്ന സാരികള്‍ ഉപയോഗിക്കുക. രണ്ട് നിറത്തില്‍ വരുമ്പോള്‍ ഇതിലൊരു 'കോണ്‍ട്രാസ്റ്റ്' ഉണ്ടായിരിക്കുമല്ലോ. അത് നമുക്ക് മെലിഞ്ഞിരിക്കുന്നതായി 'എഫക്ട്' നല്‍കും.
മൂന്ന്...
വണ്ണമുള്ളവര്‍ സാരി തെരഞ്ഞെടുക്കുമ്പോള്‍ വീതി കുറഞ്ഞ ബോര്‍ഡറുള്ളത് തെരഞ്ഞെടുക്കുക. വീതി കൂടിയ ബോര്‍ഡറോട് കൂടിയ സാരി ധരിക്കുമ്പോള്‍ വണ്ണം അധികമായി തോന്നിക്കാന്‍ സാധ്യതയുണ്ട്. 'തിന്‍ ബോര്‍ഡര്‍' ആണെങ്കില്‍ മെലിഞ്ഞ 'എഫക്ട്' ഉണ്ടാക്കാം.
നാല്...
സാരി ധരിക്കുമ്പോള്‍ എപ്പോഴും അല്‍പം ഹീല്‍സ് ഉള്ള ചെരിപ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഹീല്‍സ് ഉപയോഗിക്കുന്നത് ഉയരം തോന്നാന്‍ മാത്രമല്ല, മെലിഞ്ഞിരിക്കുന്നതായി തോന്നിക്കാന്‍ കൂടിയാണ്.
അഞ്ച്...
ഏത് വസ്ത്രമാണെങ്കിലും അതിന്റെ നിറങ്ങള്‍ക്കും നമ്മുടെ ലുക്കില്‍ ചില കണ്‍കെട്ടുകള്‍ നടത്താന്‍ കഴിയും. ഇതിനുദാഹരണമാണ് കറുപ്പ്. കറുപ്പ് നിറത്തിലുള്ള വേഷങ്ങള്‍ നമ്മെ മെലിഞ്ഞതായി തോന്നിപ്പിക്കും. സാരിയുടെ കാര്യത്തിലും ഇത് പ്രയോജനപ്രദം തന്നെ.
ആറ്...
ചിലര്‍ക്ക് ശരീരത്തിന്റെ മുകള്‍ പകുതിയിലായിരിക്കും തടി കൂടുതല്‍. അത്തരക്കാര്‍ക്ക് പല്ലു (മുന്താണി) മുന്‍ വശത്ത് ഷോള്‍ ധരിക്കുന്നത് പോലെ ഞൊറിഞ്ഞുവയ്ക്കാം. അങ്ങനെ വരുമ്പോള്‍ അത്രയും ഭാഗത്ത് അധികം തടിയുള്ളതായി തോന്നിക്കില്ല.
ഏഴ്...
സാരിക്കൊപ്പം ലോംഗ് സ്ലീവുള്ള ബ്ലൗസ് ഉപയോഗിക്കാം. ഇതും വണ്ണം കുറഞ്ഞിരിക്കുന്നതായി തോന്നിക്കാന്‍ സഹായകമാണ്. അധികവും 'ലോംഗ് ബ്ലൗസി'ന് പ്ലെയിന്‍ മെറ്റീരിയല്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. നേരത്തേ സൂചിപ്പിച്ചത് പോലെ കറുപ്പ് നിറമാണെങ്കില്‍ തീര്‍ച്ചയായും അതിന്റെ 'എഫക്ട്' ഇരട്ടിയായിരിക്കും.
Also Read:- 'നൊസ്റ്റാള്‍ജിയ' ഉണര്‍ത്തി ഫ്‌ളോറല്‍ സാരി; വിദ്യ ബാലന്റെ ചിത്രങ്ങള്‍...