അ‍ച്ഛന്‍റെ അഞ്ചാം വിവാഹത്തിന് ഏഴ് മക്കളും അമ്മമാരുമെത്തി ബഹളം; 'വിവാഹവീരൻ' പിടിയിൽ

By Web Team  |  First Published Sep 1, 2022, 4:05 PM IST

തങ്ങള്‍ക്കുള്ള അവകാശങ്ങളെ കുറിച്ചാണ് ന്യായമായും ഈ കുട്ടികള്‍ ചോദിക്കുന്നത്. വരന് മര്‍ദ്ദനമേല്‍ക്കുകയും വിവാഹപ്പന്തലില്‍ ആള്‍ക്കൂട്ടം ഇരച്ചെത്തുകയും ചെയ്യുന്നത് കണ്ടതോടെ വധു ഏതായാലും സ്ഥലം വിട്ടു. ഇതോടെ വിവാഹവും മുടങ്ങി.


വിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് ധാരാളം വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. രണ്ടോ മൂന്നോ നാലോ അല്ലെങ്കില്‍ അതിലധികം വിവാഹം നിയമവിരുദ്ധമായി കഴിക്കുക. ഭാര്യമാരുടെ ആഭരണങ്ങളോ സ്വത്തോ തട്ടിച്ച് സ്വന്തമാക്കി മുങ്ങുക. കുട്ടികള്‍ ആയതിന് ശേഷം അവരുടെ ചെലവുകള്‍ക്ക് പണമൊന്നും നല്‍കാതെ അവരുടെ ഉത്തരവാദിത്തം ഭാര്യമാരുടെ ചുമലില്‍ വച്ചുകെട്ടി മുങ്ങുക... ഇങ്ങനെ വിവാഹത്തട്ടിപ്പ് നടത്തുന്നവര്‍ പല രീതിയിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദ്രോഹമാകാറ്.

എന്തായാലും ഇത്തരത്തില്‍ വിവാഹത്തട്ടിപ്പ് നടത്തുന്നവര്‍ക്ക് എങ്ങനെയാണ് മറുപടി നല്‍കേണ്ടതെന്നതിന് മാതൃകയാവുകയാണ് ഉത്തര്‍പ്രദേശ് സ്വദേശികളായ നാല് സ്ത്രീകളും അവരുടെ ഏഴ് മക്കളും. 

Latest Videos

undefined

ഉത്തര്‍പ്രദേശിലെ കോട്ട്‍വാലി സ്വദേശിയായ ഷാഫി മുഹമ്മദ് എന്നയാള്‍ നാല് വിവാഹമാണ് ആകെ ചെയ്തിരിക്കുന്നത്. ഇതിലെല്ലാം കൂടി ഏഴ് മക്കളും ഇദ്ദേഹത്തിനുണ്ട്. നിലവില്‍ ഈ കുട്ടികളുടെ ജീവിതച്ചെലവിനോ പഠനത്തിനോ ഇദ്ദേഹം പണമോ സഹായമോ നല്‍കുന്നില്ല. ഭാര്യമാരെയും തിരിഞ്ഞുനോക്കുന്നില്ല. 

ഇതിനിടെ അഞ്ചാമതൊരു വിവാഹത്തിന് ഒരുങ്ങിയതാണ് ഷാഫി. നേരത്തെ വിവാഹിതയാവുകയും ആ ബന്ധത്തില്‍ കുട്ടികളുണ്ടാവുകയും ചെയ്തൊരു സ്ത്രീയെ തന്നെയാണ് ഇദ്ദേഹം വിവാഹം കഴിക്കാനൊരുങ്ങിയത്. എന്നാല്‍ വിവാഹദിവസം സംഭവിച്ചത് മറ്റൊന്നായിരുന്നു. 

നേരത്തെ ഇദ്ദേഹം വിവാഹം കഴിച്ച നാല് സ്ത്രീകളും അവരുടെ ഏഴ് മക്കളും ചേര്‍ന്ന് വിവാഹപ്പന്തലിലേക്ക് ആളുകളെ കൂട്ടിയെത്തുകയും ഇദ്ദേഹത്തെ പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തിരിക്കുകയാണ്. ഏത് കുറ്റവാളിയെ ആണെങ്കിലും ജനക്കൂട്ടം മര്‍ദ്ദിക്കുന്നത് നിയമവിരുദ്ധമാണ്. തീര്‍ച്ചയായും ഇത് മാതൃകാപരമല്ല. എന്നാല്‍ ഇങ്ങനെയുള്ള വിവാഹത്തട്ടിപ്പ് വീരന്മാരെ വിവാഹപ്പന്തലില്‍ വച്ചുതന്നെ കയ്യോടെ പിടികൂടുന്നത് മാതൃകാപരമാണ്. 

തങ്ങള്‍ക്കുള്ള അവകാശങ്ങളെ കുറിച്ചാണ് ന്യായമായും ഈ കുട്ടികള്‍ ചോദിക്കുന്നത്. വരന് മര്‍ദ്ദനമേല്‍ക്കുകയും വിവാഹപ്പന്തലില്‍ ആള്‍ക്കൂട്ടം ഇരച്ചെത്തുകയും ചെയ്യുന്നത് കണ്ടതോടെ വധു ഏതായാലും സ്ഥലം വിട്ടു. ഇതോടെ വിവാഹവും മുടങ്ങി. സംഭവം ഇപ്പോള്‍ കോട്ട്‍വാലി പൊലീസ് അന്വേഷിച്ച് വരികയാണ്. ഷാഫി വിവാഹം ചെയ്യാനൊരുങ്ങിയ സ്ത്രീയുടെ മക്കളാണ് സംഭവത്തെ കുറിച്ച് തങ്ങളെ അറിയിച്ചതെന്ന് പൊലീസ് പറയുന്നുണ്ട്. ഉടനെ സ്ഥലത്തെത്തിയ പൊലീസ് ഷാഫിയെ ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

സാമൂഹികമായും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ ഇന്നും ഇത്തരത്തിലുള്ള വിവാഹത്തട്ടിപ്പുകള്‍ സജീവമായി നടക്കുന്നുണ്ട്. നിരവധി സ്ത്രീകളുടെ ജീവിതമാണ് ഈ രീതിയില്‍ ബാധിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ തമാശയായോ, നിസാരമായൊരു പ്രശ്നമായോ ഇതിനെ സമീപിക്കുക സാധ്യമല്ല. 

ചിത്രം: പ്രതീകാത്മകം

Also Read:- വിവാഹമണ്ഡപത്തില്‍ വച്ച് വരന്‍റെ കരണത്തടിച്ച് വധു; വൈറലായി വീഡിയോ

click me!