സ്ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ട്ലാന്റ്

By Web Team  |  First Published Nov 25, 2020, 7:10 PM IST

2019 ഏപ്രിലില്‍ സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി വക്താവ് മോണിക്ക ലെന്നോനാണ് ഇതു സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. പുതിയ തീരുമാനം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് മോണിക്ക ലെന്നോണ്‍ പറഞ്ഞു. 

ആർത്തവ കാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന പാഡുകൾ, ടാംപണുകൾ തുടങ്ങി എല്ലാ സാനിറ്ററി ഉൽപ്പന്നങ്ങളും സൗജന്യമാക്കാനൊരുങ്ങി സ്കോട്ട്ലാന്റ്. ഇത് സംബന്ധിച്ച് സ്കോട്ടിഷ് പാർലമെന്‍റ് ഐക്യകണ്ഠേന നിയമം പാസ്സാക്കി. ഇതോടെ സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ട്ലൻഡ് മാറി.

8.7 മില്യൺ യൂറോയാണ് ഇതിനായി മാറ്റിവച്ചത്. സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലുമെല്ലാം സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകും. ആര്‍ത്തവ സമയത്ത് സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതില്‍ പെണ്‍കുട്ടികള്‍ വെല്ലുവിളി നേരിടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. 

Latest Videos

undefined

2019 ഏപ്രിലില്‍ സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി വക്താവ് മോണിക്ക ലെന്നോനാണ് ഇതു സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. പുതിയ തീരുമാനം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് മോണിക്ക ലെന്നോണ്‍ പറഞ്ഞു. 

'ആർത്തവത്തെ കുറിച്ച് ചർച്ച ചെയ്യുന്ന രീതിക്ക് തന്നെ സമൂഹത്തിൽ വലിയ മാറ്റം ഉണ്ടായിരിക്കുകയാണെന്നും മോണിക്ക ചൂണ്ടിക്കാട്ടി. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ ആർത്തവത്തെ കുറിച്ച് പൊതുധാരയിൽ ചർച്ചകൾ ഉണ്ടായിരുന്നില്ല' ...- ലെന്നോണ്‍ പറഞ്ഞു.

click me!