ഗര്‍ഭകാലത്തോടും പ്രസവത്തോടുമനുബന്ധിച്ച് ഉണ്ടായ അമിതവണ്ണം കുറച്ചതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്
ടെന്നീസ് താരം സാനിയ മിര്‍സ.
ഗര്‍ഭകാലത്തോടും പ്രസവത്തോടുമനുബന്ധിച്ച് ഉണ്ടായ അമിതവണ്ണം കുറച്ചതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്
ടെന്നീസ് താരം സാനിയ മിര്‍സ. കഴിഞ്ഞ ഒക്ടോബറിലാണ് സാനിയ- ഷുഐബ് ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറന്നത്. പ്രസവ ശേഷം 89 കിലോഗ്രാം വരെ ശരീരഭാരം എത്തിയെങ്കിലും കഠിന പ്രയത്നത്തിലൂടെ 63 കിലോയിലേക്ക് സാനിയ എത്തുകയായിരുന്നു.
സാനിയ പോസ്റ്റിലൂടെ പറയുന്നത് ഇങ്ങനെ...
undefined
89 കിലോയിൽ നിന്ന് 63 കിലോയിലേക്ക്. നമുക്ക് എല്ലാവർക്കും പലലക്ഷ്യങ്ങൾ ഉണ്ട്. ഓരോദിവസവും ഓരോ ലക്ഷ്യങ്ങളുണ്ടാകും. ചിലപ്പോൾ ദീർഘനാൾ നീണ്ടു നിൽക്കുന്ന ലക്ഷ്യങ്ങളും ഉണ്ടായിരിക്കും. അഭിമാനത്തോടെ ഓരോ ലക്ഷ്യവും നേടണം. നാല് മാസത്തിനുളളില്‍ എന്റെ ഒരുലക്ഷ്യം ഞാൻ നേടിയെടുത്തു.
ഒരു കുഞ്ഞിനു ജന്മം നൽകിയ ശേഷവും ആരരോഗ്യമുള്ളവളായി ഞാൻ തിരികെ വന്നു. നിങ്ങളുടെ സ്വപ്നങ്ങളെ പിൻതുടരൂ. മറ്റുള്ളവർ എന്തുചിന്തിക്കുമെന്ന് കരുതേണ്ടതില്ല. ചിലപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാം. അതിലൊന്നും അടിപതറേണ്ടതില്ല- സാനിയ കുറിച്ചു.
മുന്‍പും സാനിയ ശരീരഭാരം കുറച്ചതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. 'ഒരുപാട് സ്ത്രീകള്‍ എന്നോട് ചോദിക്കുന്നുണ്ട്. എങ്ങനെയാണ് ഞാന്‍ വണ്ണം കുറച്ചതെന്ന്. ധാരാളം വര്‍ക്കൗട്ട് ചെയ്തു. സ്വയം ഒരു സമര്‍പ്പണബോധത്തോടും ആത്മാര്‍ത്ഥതയോടും കൂടി നിന്നു. ജീവിതത്തിന് ആകെയും ചിട്ട വരുത്തി. നോക്കൂ, നിങ്ങള്‍ ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ നിങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കൂ, ഈ മാറ്റം നിങ്ങളിലും കാണാനാകും. എനിക്കിത് സാധിക്കുമെങ്കില്‍ അത് നിങ്ങള്‍ക്കും സാധിക്കും എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. വര്‍ക്കൗട്ട് ശരീരത്തെ മാത്രമല്ല മനസിനേയും വളരെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അതുകൂടി നിങ്ങള്‍ ഓര്‍മ്മിക്കുക..' ഇന്‍സ്റ്റഗ്രാമില്‍ സാനിയ കുറിച്ചു.
പ്രസവത്തിന് ശേഷമോ ഉണ്ടാകുന്ന വണ്ണം പിന്നീട് പോകില്ലെന്ന് പറയുന്നതില്‍ കഴമ്പില്ലെന്ന് തന്നെയാണ് ഫിറ്റ്‌നെസ് പരിശീലകരും അഭിപ്രായപ്പെടുന്നത്.