നീ എന്തൊരു അമ്മയാണെന്ന് പറയുന്നവരോട് സാന്ദ്രയുടെ മറുപടി; കുറിപ്പ് വൈറല്‍

By Web Team  |  First Published Aug 9, 2020, 2:31 PM IST

ഇരട്ട കുട്ടികളുടെ മഴയത്തുള്ള കളിയും ചിരിയും കുസൃതികളും എല്ലാം സാന്ദ്ര എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 


കുട്ടികളെ വളർത്തുന്ന കാര്യത്തില്‍  മാതാപിതാക്കള്‍ക്ക് പല തരത്തിലുള്ള ആകുലതകളും ഉണ്ടാകാം. എന്നാല്‍ അക്കാര്യത്തില്‍ വളരെ കൂളാണ് നടിയും  നിര്‍മാതാവുമായ സാന്ദ്ര തോമസ്.

ഇരട്ട കുട്ടികളുടെ മഴയത്തുള്ള കളിയും ചിരിയും കുസൃതികളും എല്ലാം സാന്ദ്ര എപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തങ്കത്തിന്‍റെയും കുല്‍സുവിന്‍റെയും രസകരമായ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും ആരാധകരും ഏറേയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

കർക്കിടക സന്ധ്യ #mygirls #umminithanka #Ummukulsu #ramayanamasam #rama #ramayana #eveningvibes

A post shared by Sandra Thomas (@sandrathomasofficial) on Jul 24, 2020 at 5:41am PDT

 

എന്നാല്‍ സാന്ദ്രയെ വിമര്‍ശിക്കുന്നവരും ഉണ്ട്. നീ എന്തൊരു അമ്മയാണെന്ന് ചോദിക്കുന്നവര്‍ക്ക് സാന്ദ്ര തന്നെ മറുപടി നല്‍കുകയാണ് ഇവിടെ. തന്റെ കുട്ടികളെ വളർത്താൻ പ്രചോദനം ആയത് മഴയത്തും വെയിലത്തും ഇറക്കാതെ അവർക്ക് മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണെന്നും സാന്ദ്ര കുറിക്കുന്നു.

സാന്ദ്രയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം......

നീ എന്തൊരു അമ്മയാണ് !!!

എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു.  ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ. 

ഞാൻ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്. ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു വളം കടിക്കുമെന്ന്. ഞാൻ അവർക്കു പഴങ്കഞ്ഞി കൊടുത്തപ്പോൾ എല്ലാവരും  പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്.

ഞാൻ അവരെ തന്നെ വാരി കഴിക്കാൻ പഠിപ്പിച്ചപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്. ഞാൻ  അവർക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവർക്കു ഇംഗ്ലീഷ് alphabets പറഞ്ഞു കൊടുക്കു എന്ന്. 

ഞാൻ അവർക്കു അഹം ബ്രഹ്‌മാസ്‌മി  എന്ന് പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളിൽ ആണെന്ന്. ഇപ്പോൾ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികൾ എന്ന്. എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്.

എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി  വളർന്നു വരേണ്ട കുട്ടികളെയാണ്.  ശുഭം !


Also Read: പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കും, പ്രൊഡക്ഷൻ കമ്പനിയുമായി സാന്ദ്രാ തോമസ്...
 

click me!