'' പല അമ്മമാരും ഇപ്പോൾ അവരുടെ കുഞ്ഞിനെ മുലയൂട്ടാൻ മടി കാണിക്കുന്നു. കാരണം അവരുടെ സ്തനങ്ങൾക്ക് ഭംഗികുറഞ്ഞേക്കാമെന്ന തെറ്റിദ്ധാരണയാണ് '' - മുംബൈയിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. പ്രതിമ താംകെ പറയുന്നു.
ആരോഗ്യമുള്ള കുഞ്ഞുങ്ങൾ എല്ലാ അമ്മമാരുടെയും ആഗ്രഹമാണ്. അതിനായി അമ്മയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും സമ്പൂർണമായ ആഹാരമാണ് മുലപ്പാൽ. ശരിയായ രീതിയിലുള്ള മുലയൂട്ടലിലൂടെ കുഞ്ഞിന് നല്ല പോഷണവും അസുഖങ്ങളിൽ നിന്ന് സംരക്ഷണവും പ്രതിരോധശക്തിയും ലഭിക്കുന്നു. കുഞ്ഞും അമ്മയും തമ്മിലുളള മാനസിക ബന്ധം ദൃഡമാകുന്നതിന് മുലയൂട്ടല്‍ സഹായകരമാണ്.
ആദ്യമായി കുഞ്ഞിനെ മുലയൂട്ടുമ്പോൾ അമ്മയ്ക്ക് ആശങ്കകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കുഞ്ഞുങ്ങൾക്ക് ആറ് മാസം പ്രായമാകുന്നതുവരെ മുലപ്പാൽ മാത്രമേ നൽകാവൂ എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കുഞ്ഞിന് ആദ്യ ആറ് മാസത്തില്‍ വേണ്ടുന്ന എല്ലാ വിറ്റാമിനുകളും, പോഷക ഘടകങ്ങളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്.
undefined
'' പല അമ്മമാരും ഇപ്പോൾ അവരുടെ കുഞ്ഞിനെ മുലയൂട്ടാൻ മടി കാണിക്കുന്നു. കാരണം അവരുടെ സ്തനങ്ങൾക്ക് ഭംഗി കുറഞ്ഞേക്കാമെന്ന തെറ്റിദ്ധാരണയാണ് '' - മുംബൈയിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. പ്രതിമ താംകെ പറയുന്നു.
മുലയൂട്ടുന്നത് വഴി സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനാവുമെന്ന് ഡോ. പ്രതിമ പറയുന്നു. പ്രസവാനന്തരം ഗര്‍ഭപാത്രം പഴയ അവസ്ഥയിലേക്ക് വേഗത്തില്‍ ചുരുങ്ങുന്നതിന് മുലയൂട്ടല്‍ സഹായിക്കും. അത് പോലെ തന്നെ, പ്രസവശേഷമുള്ള അണ്ഡോദ്പാദനം വേഗത്തിലാക്കാന്‍ മുലയൂട്ടല്‍ സഹായിക്കും. അതായത് പ്രസവശേഷം സാധാരണയായി ആര്‍ത്തവം നടക്കുന്നതിന് കാലതാമസം നേരിടാറുണ്ട്. മുലയൂട്ടല്‍ ഈ കാലദൈര്‍ഘ്യം കുറയ്ക്കുമെന്നും അവർ പറയുന്നു.
മുലയൂട്ടാതിരിക്കുന്നത് അമ്മയ്ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. പാൽ സ്തനത്തിൽ വരണ്ടുപോകുകയും വളരെയധികം വേദന ഉണ്ടാക്കുകയും ചെയ്യുമെന്ന് ഡോ. പ്രതിമ പറയുന്നു. മുലയൂട്ടാതിരിക്കുമ്പോൾ അണ്ഡോത്പാദന പ്രക്രിയ ആരംഭിക്കുന്നു. ഇതിനർത്ഥം ആ സ്ത്രീ വീണ്ടും മറ്റൊരു ഗർഭധാരണത്തിന് തയ്യാറാണ് എന്നാണ്. അത് സ്ത്രീയുടെ ഗർഭാശയത്തിനും ആരോഗ്യത്തിനും ദോഷം ചെയ്യുമെന്ന് ' ബ്രിട്ടിഷ് ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി' യിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മുലയൂട്ടുന്ന അമ്മമാർക്ക് ശരീരഭാരം കൂടുന്നില്ല. കാരണം മുലയൂട്ടുന്ന പ്രക്രിയ പാൽ ഉൽപാദിപ്പിക്കുന്നതിന് കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു. അതിനാൽ, ഗർഭധാരണത്തിന് ശേഷം ഭാരം വേഗത്തിൽ കുറയുന്നതിന് കാരണമാകുന്നുവെന്ന് ഡോ. പ്രതിമ പറഞ്ഞു. മുലയൂട്ടുന്നത് കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും നല്ലതാണ്. പ്രസവത്തിന് ശേഷം സംഭവിക്കുന്ന അമിത രക്തസ്രാവം തടയാൻ ഇത് സഹായിക്കുന്നു.
പ്രസവം ശേഷം ചില സ്ത്രീകളിൽ ' പോസ്റ്റ്പാർട്ടം ഡിപ്രഷൻ' (postpartum depressioN) കൂടുതലായി കണ്ട് വരുന്നു. 2016- 17 ലെ നാഷണല്‍ മെന്റല്‍ ഹെൽത്ത് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയില്‍ 22 ശതമാനം സ്ത്രീകൾക്ക് പ്രസവാനന്തര വിഷാദരോഗം ഉണ്ടാകുന്നതായി ' നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെൽത്ത് ആന്റ് ന്യൂറോസയിൻസ് ' റിപ്പോർട്ട് ചെയ്യുന്നു. ക്ഷീണം, സന്തോഷം അനുഭവപ്പെടതിരിക്കുക, കുറ്റബോധം, ഉറക്കമില്ലായ്മ/ ഉറക്കക്കൂടുതല്‍, ഭക്ഷണം കഴിക്കാതിരിക്കുക/ കൂടുതല്‍ കഴിക്കുക തുടങ്ങിയവയാണ് പിപിഡിയുടെ പ്രധാന ലക്ഷണങ്ങൾ.
Read more : ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള സ്ത്രീകൾക്ക് പിന്നീട് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം...