അൻസാൽ പ്ലാസയിലെ റെസ്റ്റോ ബാറിൽ ഞായറാഴ്ചയാണു സംഭവം നടന്നത്. സ്മാർട്ട് കാഷ്വൽ ഡ്രസ് കോഡിൽ അനിതയുടെ വസ്ത്രം പെടില്ലെന്നു പറഞ്ഞാണ് മാൾ അധികൃതർ അനുമതി നിഷേധിച്ചത്.
ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമായി കരുതുന്ന സാരി(Saree) ധരിച്ചെത്തിയതിന്‍റെ പേരിൽ യുവതിക്ക് റെസ്റ്റോറന്‍റില്‍(restaurant) പ്രവേശനം നിഷേധിച്ചതായി ആക്ഷേപം. സാരിയുടുത്ത് വന്നതിന്റെ പേരിൽ സൗത്ത് ദില്ലിയിലെ(South Delhi) മാളിലുള്ള റെസ്റ്റോറന്‍റിലേയ്ക്കാണ് മാധ്യമപ്രവര്‍ത്തകയായ(Journalist) അനിത ചൗധരിക്ക്(Anita Chaudhry) പ്രവേശനം നിഷേധിക്കപ്പെട്ടത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുകയും ചെയ്തു.
അൻസാൽ പ്ലാസയിലെ റെസ്റ്റോ ബാറിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്മാർട്ട് കാഷ്വൽ ഡ്രസ് കോഡിൽ അനിതയുടെ വസ്ത്രം പെടില്ലെന്നു പറഞ്ഞാണ് മാൾ അധികൃതർ അനുമതി നിഷേധിച്ചത്. സാരി ഒരു സ്മാർട്ട് ഔട്ട്ഫിറ്റ് അല്ലാത്ത റെസ്റ്റോറന്‍റ് ദില്ലിയിലുണ്ട് എന്ന് പറഞ്ഞാണ് അനിത വീഡിയോ പങ്കുവച്ചത്.
undefined
മാളിലെ ജീവനക്കാരോട് അനിത വാക്കേറ്റത്തിൽ ഏർപ്പെടുന്നതും വീഡിയോയിലുണ്ട്. പിന്നാലെ വിഷയം സംബന്ധിച്ച് അനിത തന്റെ യൂട്യൂബ് ചാനലിൽ മറ്റൊരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
Also Read: ഈ റെസ്റ്റോറന്‍റിലെ തീന്മേശയില്‍ ഭക്ഷണം എത്തിക്കുന്നത് ഇങ്ങനെയാണ്; വൈറലായി വീഡിയോ
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona