സ്ത്രീകള്‍ അറിയാന്‍; സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍...

By Web Team  |  First Published May 12, 2019, 9:01 PM IST

സ്ഥിരമായി സെക്‌സിലേര്‍പ്പെടുമ്പോള്‍ ശരീരത്തിലെ രക്തയോട്ടം എപ്പോഴും നല്ലരീതിയില്‍ നടക്കാനുള്ള സാഹചര്യമുണ്ടാകുന്നു. ഇതിന് പുറമെ സെക്‌സ് ഹോര്‍മോണുകളുടെ അളവിലും കാര്യമായ വ്യത്യാസമുണ്ടാകുന്നു. ഈ മാറ്റം സ്തനങ്ങളിലെ കലകളുടെ വളര്‍ച്ച കൂട്ടുന്നു


സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് പല തരത്തിലുള്ള ചിന്തകളാണ് സ്ത്രീകളിലുണ്ടാകാറ്. ഇത് ഏതെങ്കിലും തരത്തില്‍ ശരീരത്തിന്റെ സൗന്ദര്യത്തെ ദോഷകരമായി ബാധിക്കുമോയെന്നതാണ് പ്രധാന ആശങ്ക. അതെ, അത്തരത്തിലുള്ള പ്രചരണങ്ങളും ധാരാളമാണ്. 

സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്തനങ്ങളുടെ ആകൃതിയും ഭംഗിയും നഷ്ടപ്പെടുമെന്നാണ് ഈ മിത്തുകളിലെ ഏറ്റവും പ്രധാനപ്പെട്ട മിത്ത്. മിക്ക സ്ത്രീകളും ഇക്കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ആശങ്കകള്‍ വച്ചുപുലര്‍ത്താറുമുണ്ട്. എന്നാല്‍ എന്താണ് ഇതിന്റെ സത്യാവസ്ഥ?

Latest Videos

undefined

സ്ഥിരമായി സെക്‌സിലേര്‍പ്പെടുമ്പോള്‍ ശരീരത്തിലെ രക്തയോട്ടം എപ്പോഴും നല്ലരീതിയില്‍ നടക്കാനുള്ള സാഹചര്യമുണ്ടാകുന്നു. ഇതിന് പുറമെ സെക്‌സ് ഹോര്‍മോണുകളുടെ അളവിലും കാര്യമായ വ്യത്യാസമുണ്ടാകുന്നു. ഈ മാറ്റം സ്തനങ്ങളിലെ കലകളുടെ വളര്‍ച്ച കൂട്ടുന്നു. അതായത് രക്തയോട്ടം സുഗമമാകുന്നതും, സ്തനങ്ങളിലെ കലകള്‍ എളുപ്പത്തില്‍ വളരുന്നതും കാരണം, സ്തനങ്ങളുടെ വലിപ്പത്തിലും ആകൃതിയിലും മാറ്റമുണ്ടാകുന്നുവെന്ന്. 

15 ശതമാനം മുതല്‍ 25 ശതമാനം വരെയൊക്കെയേ പരമാവധി സ്തനങ്ങളുടെ വലിപ്പത്തിലും ആകൃതിയിലും സെക്‌സ് മാറ്റം കൊണ്ടുവരുന്നുള്ളൂ. ഇത് എല്ലാക്കാലത്തേക്കും നിലനില്‍ക്കുന്ന മാറ്റമല്ലെന്നതും ശ്രദ്ധേയമാണ്. ഒരു പ്രത്യേക കാലത്തേക്ക് മാത്രമേ ഇത് നിലനില്‍ക്കുകയുള്ളൂ. അതും നമ്മള്‍ കേള്‍ക്കാറുള്ളത് പോലെ, മോശമായതോ അഭംഗിയുള്ളതോ ആയ മാറ്റമല്ല ഇത്. ശരീരത്തിന്റെ ഏറ്റവും സ്വാഭാവികമായ മാറ്റമായതിനാല്‍ തന്നെ ഇത് ആരോഗ്യകരവും സുന്ദരവുമാണ്. 

പ്രസവമാണ് സ്ത്രീശരീരത്തില്‍ അത്തരത്തില്‍ പ്രകടമായ മാറ്റം കൊണ്ടുവരുന്ന ഒരു പ്രധാന പ്രക്രിയ. അങ്ങനെയുള്ള സ്ഥായിയായ മാറ്റങ്ങളുണ്ടാക്കാന്‍ സെക്‌സിന് കഴിയില്ലെന്ന് സാരം. ഇനി സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും അവരുടെ ശരീരത്തില്‍ ചെറിയ മാറ്റങ്ങള്‍ എപ്പോഴും കണ്ടേക്കാം. എന്നാലിതില്‍ ഒരിക്കലും ഉത്കണ്ഠപ്പെടരുത്, അതിനെ ജൈവികമായ അവസ്ഥയായി തന്നെ തിരിച്ചറിയുകയും ബഹുമാനിക്കുകയും ആവാം. പങ്കാളിയോടും ഇക്കാര്യങ്ങള്‍ തുറന്ന് പങ്കുവയ്ക്കാം. സ്വയം ശരീരത്തെ മാനിക്കുന്നതിലൂടെ മാത്രമേ, പങ്കാളിയില്‍ നിന്നും അത്തരത്തിലുള്ള പരിഗണന ലഭിക്കൂവെന്നും ഓര്‍ക്കുക.

click me!