" വിമര്‍ശിക്കുന്നവര്‍ക്കായി, എന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിങ്ങളല്ല. നിങ്ങളെ തൃപ്തിപ്പെടുത്താനായി എനിക്ക് എന്‍റെ ആളെ തെരഞ്ഞെടുക്കാന്‍ പറ്റില്ല. എന്‍റെ ഇഷ്ടങ്ങള്‍ ഞാന്‍ തന്നെയാണ് തെരഞ്ഞെടുക്കുന്നത്" - രാജകുമാരി പറഞ്ഞു.
പ്രണയം ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാം. ഇവിടെയും പ്രണയം തന്നെയാണ് വിഷയം. പ്രണയം പലപ്പോഴും ജാതിയുടേയും മതത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും പ്രായത്തിന്‍റെയും ഭാഷയുടെയും മതില്‍വരമ്പുകള്‍ കടക്കുന്നത് നാം കാണ്ടിട്ടുണ്ട്. ഇവിടെയിതാ സാക്ഷാല്‍ നോര്‍വേ രാജകുമാരിയാണ് നായിക . നോര്‍വേ രാജകുമാരി മാര്‍ത്താ ലൂയിസ് ഒരു മന്ത്രവാദിയുമായി പ്രണയത്തിലാണ്. ഇക്കാര്യം രാജകുമാരി തന്നെ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനവും ഉയര്‍ന്നു.
undefined
ഷമന്‍ ഡൂറെക്ക് എന്ന മന്ത്രവാദി (ആത്മീയ പരിചാരകന്‍ )യുമായാണ് മാര്‍ത്താ രാജകുമാരി പ്രണയത്തിലായത്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം രണ്ട് വര്‍ഷമായി 47 വയസ്സുകാരി രാജകുമാരി ഷമനുമായി പ്രണയത്തിലാണ്. "ഷമന്‍ എന്‍റെ ജീവിതം മാറ്റിമറിച്ചു. അപരിമിതമായ പ്രണയം ഈ ലോകത്ത് നിലനില്‍ക്കുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഭയമില്ലാതെയും മറ്റ് ചോദ്യങ്ങള്‍ ഇല്ലാതെയും അദ്ദേഹം എന്നെ അംഗീകരിച്ചു. മറ്റാരെക്കാള്‍ അദ്ദേഹം എന്നെ ചിരിപ്പിച്ചു. അദ്ദേഹം എന്‍റെ കാമുകനായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു."- മാര്‍ത്താ രാജകുമാരി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് രാജകുമാരി പോസ്റ്റിട്ടത്. ശേഷം രാജകുമാരിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തുവന്നത്. "കഷ്ടം നോര്‍വേ" , "രാജകുമാരി പട്ടം നിങ്ങള്‍ ഉപേക്ഷിക്കണം" തുടങ്ങി നിരവധി വിമര്‍ശനങ്ങളുമായി കമന്‍റ് ബോക്സ് നിറഞ്ഞു. തുടര്‍ന്ന് ഇതിനുളള മറുപടിയും രാജകുമാരി നല്‍കി. " വിമര്‍ശിക്കുന്നവര്‍ക്കായി, എന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിങ്ങളല്ല. നിങ്ങളെ തൃപ്തിപ്പെടുത്താനായി എനിക്ക് എന്‍റെ ആളെ തെരഞ്ഞെടുക്കാന്‍ പറ്റില്ല. എന്‍റെ ഇഷ്ടങ്ങള്‍ ഞാന്‍ തന്നെയാണ് തെരഞ്ഞെടുക്കുന്നത്"- രാജകുമാരി പറഞ്ഞു.
ഷമനും തന്‍റെ പ്രണയത്തില്‍ വളരെയധികം സന്തോഷവാനാണെന്ന് തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കിങ് ഹാരള്‍ഡ് വിയുടെയും ക്വീന്‍ സജോയുടെയും മകളായി ജനിച്ച മാര്‍ത്താ ലൂയിസിന്‍റെ ആദ്യവിവാഹം 2002ല്‍ ആയിരുന്നു. ആ ബന്ധത്തില്‍ മൂന്ന് പെണ്‍മക്കളുമുണ്ട്. 42 വയസ്സുകാരന്‍ ഷമന്‍ ഡൂറെക്ക് കാലിഫോര്‍ണിയയിലാണ് ജനിച്ചത്.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.