ഗര്‍ഭിണിയാമ്പോള്‍ പൊതുവേ സ്ത്രീകള്‍ക്ക് ചില ഭക്ഷണത്തോട് കൊതി തോന്നാറുണ്ട്. എന്നാല്‍ ഇവിടെ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഉഗാണ്ടക്കാരിയായ ബ്രെന്‍ഡ നാഗിറ്റയുടെ ഭക്ഷണം മണ്ണും കല്ലുമായി.
ഗര്‍ഭിണിയാമ്പോള്‍ പൊതുവേ സ്ത്രീകള്‍ക്ക് ചില ഭക്ഷണത്തോട് കൊതി തോന്നാറുണ്ട്. എന്നാല്‍ ഇവിടെ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഉഗാണ്ടക്കാരിയായ ബ്രെന്‍ഡ നാഗിറ്റയുടെ ഭക്ഷണം മണ്ണും കല്ലുമായി. ബ്രെന്‍ഡയ്ക്ക് ഓരോ ദിവസം കഴിയും തോറും മണ്ണും കല്ലും കഴിക്കാനുള്ള കൊതി കൂടിക്കൂടി വന്നു.
ആദ്യം മണ്ണ് കഴിക്കാനായിരുന്നു ആഗ്രഹം. ഇപ്പോള്‍ അത് കല്ലിലും എത്തിച്ചു. ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ഓക്കാനം ഒഴിവാക്കാനാണ് താന്‍ ഇങ്ങനെ കല്ല് കഴിക്കുന്നത് എന്നാണ് ബ്രെന്‍ഡ പറയുന്നത്.
undefined
'ചെളിക്കട്ടപോലുള്ള ഒരു കല്ലാണ് വായിലിട്ട് ഞാന്‍ ചവയ്ക്കുന്നത്. ചില സ്ത്രീകള്‍ ഗര്‍ഭകാലത്ത് മണ്ണ് വാരിത്തിന്നുമെന്ന് കേട്ടിട്ടുണ്ട്. ചിലര്‍ക്ക് മാങ്ങയോടും പുളിയോടുമായിരിക്കും പ്രിയം. ഒരു പക്ഷെ എന്നെ പോലെ ഗര്‍ഭിണിയായ മറ്റൊരാള്‍ക്ക് എന്റെ അവസ്ഥ മനസ്സിലായേക്കാം'-ബ്രെന്‍ഡ പറയുന്നു.
പൊതുവേ ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ഈ തോന്നലിന് പൈക എന്നാണ് പേര്. പൈക പൊതുവേ കുട്ടികളിലും മാനസിക രോഗമുളളവര്‍ക്കും ഉണ്ടാകാം.