ഭക്ഷ്യവിഷബാധയാകുമെന്ന് ആദ്യം കരുതി; കടുത്ത വയറുവേദന അനുഭവപ്പെട്ടു, ബാത്ത്റൂമിൽ പോയതും കുഞ്ഞിന് ജന്മം നല്‍കി

By Web Team  |  First Published Apr 9, 2019, 7:00 PM IST

കടുത്ത വയറുവേദന അനുഭവപ്പെട്ട ഉടൻ ബാത്ത്റൂമിലേക്ക് പോയതും കുഞ്ഞ് പുറത്തേക്ക് വന്നതും ഒന്നിച്ചായിരുന്നുവെന്ന് പാട്രിക്ക പറ‍ഞ്ഞു. കുഞ്ഞ് പുറത്ത് വന്നപ്പോൾ ആദ്യമൊന്ന് ഞെട്ടിപോയി. പക്ഷേ ഇപ്പോൾ സന്തോഷമുണ്ടെന്ന് അവർ പറയുന്നു. കുഞ്ഞിന് ജയിംസ്‌ എന്ന പേരും നൽകി. 


കഴിഞ്ഞ 28 നാണ് ന്യൂജഴ്സി സ്വദേശിനി പാട്രിക്ക ക്രോഫോര്‍ഡിന് കടുത്ത വയറ് വേദന അനുഭവപ്പെടുന്നത്. ഭക്ഷ്യവിഷ ബാധയാകുമെന്നാണ് പാട്രിക്ക ആദ്യ കരുതിയത്. വേദന കൂടിയപ്പോൾ പാട്രിക്ക ബാത്ത് റൂമിലേക്ക് പോയി. രണ്ട് മിനിറ്റ് കഴിഞ്ഞതും പാട്രിക്ക ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ​

പാട്രിക്കയും ഭർത്താവ് ഇവാനും വർഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ​ഗർഭിണിയാണെന്ന് തിരിച്ചറിയാതെയാണ് പാട്രിക്ക ഇത്രയും നാൾ കഴിഞ്ഞിരുന്നത്. ​​ഗർഭിണിയായതിന്റെ മറ്റ് ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടിരുന്നില്ലെന്നും പാട്രിക്ക പറയുന്നു. വളരെ അപൂർവം സ്ത്രീകൾക്കാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്.  

Latest Videos

undefined

പിതാവ് മരിച്ചതിന്റെ മാനസികസംഘര്‍ഷങ്ങളുമായി കഴിഞ്ഞ പാട്രിക്കയ്ക്ക് കുഞ്ഞിന്റെ ചലനങ്ങൾ പോലും തിരിച്ചറിയാനായില്ല. ചില മാസങ്ങളിൽ ആർത്തവം വരാറില്ല. ആർത്തവം ഉണ്ടായാൽ തന്നെ അമിതരക്തസ്രാവം ഉണ്ടാകുമായിരുന്നുവെന്നും പാട്രിക്ക പറയുന്നു. 

കടുത്ത വയറുവേദന അനുഭവപ്പെട്ട ഉടൻ ബാത്ത്റൂമിലേക്ക് പോയതും കുഞ്ഞ് പുറത്തേക്ക് വന്നതും ഒന്നിച്ചായിരുന്നുവെന്ന് പാട്രിക്ക പറ‍ഞ്ഞു. കുഞ്ഞ് പുറത്ത് വന്നപ്പോൾ ആദ്യമൊന്ന് ഞെട്ടിപോയി. പക്ഷേ ഇപ്പോൾ സന്തോഷമുണ്ടെന്ന് അവർ പറയുന്നു. 

കുഞ്ഞിന് ജയിംസ്‌ എന്ന പേരും നൽകി.  ഇവാനും ഞാനും വളരെ സന്തോഷത്തിലാണ്. ആരോ​ഗ്യമുള്ള ഒരു ആൺകു‍ഞ്ഞിനെയാണ് ഞങ്ങൾക്ക് കിട്ടിയിരിക്കുന്നത്. അവന് ഒരു കുറവും വരുത്താതെ നന്നായി തന്നെ നോക്കുമെന്നും പാട്രിക്ക പറയുന്നു.

click me!