ശുഭ വാർത്ത; കൊറോണ ബാധിച്ച ഗർഭിണി പെൺകുഞ്ഞിന് ജന്മം നൽകി

By Web Team  |  First Published Apr 7, 2020, 3:51 PM IST

കുഞ്ഞിന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് ​ഗർഭിണി മുംബെെയിലെ പലയിടങ്ങളിൽ യാത്ര ചെയ്തിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.


മുംബെെ: കൊറോണ വെെറസ് ബാധിച്ച ​ഗർഭിണി പെൺകുഞ്ഞിന് ജന്മം നൽകി. നവി മുംബൈ മുനിസിപ്പൽ ഹോസ്പിറ്റലിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് സിസേറിയനിലൂടെ കു‍ഞ്ഞിനെ പുറത്തെടുത്തു. ഡോ. രാജേഷ് മാത്രെയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ​ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്..

ഞായറാഴ്ച ആയിരുന്നു ​ഗർഭിണിയ്ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ​ ഗർഭിണിയ്ക്ക് കൊവിഡ് പോസ്റ്റീവാണെന്ന് കണ്ടെത്തിയപ്പോൾ തുടക്കത്തിൽ പേടിയുണ്ടായിരുന്നു. കാരണം, അത് ഭ്രൂണത്തെയും പ്രതികൂലമായി ബാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു.

Latest Videos

undefined

ഗർഭിണിയ്ക്ക് മരുന്ന് നൽകുകയും ശേഷം സിസേറിയനിലൂടെ കു‍ഞ്ഞിനെ പുറത്തെടുക്കാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് ഡോ. രാജേഷ് മാത്രെ പറഞ്ഞു. കുഞ്ഞിന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് ​ഗർഭിണി മുംബെെയിലെ പലയിടങ്ങളിൽ യാത്ര ചെയ്തിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.

click me!