Womens Day 2022: വനിതാദിനം; പുതിയ കാലത്ത് സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ആരോഗ്യപ്രശ്‌നം...

By Web Team  |  First Published Mar 7, 2022, 2:24 PM IST

ഒരു വ്യക്തി എത്രമാത്രം 'സ്‌ട്രെസ്' അനുഭവിക്കുന്നുവെന്ന് ഒരു തരത്തിലും നമുക്ക് തിട്ടപ്പെടുത്തുവാനാകില്ല. അതിനാല്‍ തന്നെ സ്‌ട്രെസ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അത് മനസിലാക്കി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയും വേണം. പ്രതിസന്ധികള്‍ പക്വമായി കൈകാര്യം ചെയ്ത്, കൃത്യമായി മുന്നോട്ട് പോകാനുള്ള കഴിവാണ് ആര്‍ജ്ജിക്കേണ്ടത്.


മാര്‍ച്ച്, 8 അന്താരാഷ്ട്ര വനിതാദിനമായി ( Womens Day ) നാം കൊണ്ടാടുമ്പോള്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പല വിഷയങ്ങളും നമ്മള്‍ ചര്‍ച്ചയ്‌ക്കെടുക്കാറുണ്ട്. മിക്കപ്പോഴും സാമൂഹികമോ സാംസ്‌കാരികമോ ( Social and Cultural ) ആയ വിഷയങ്ങളാണ് ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറ്. 

ഇതിനോളം തന്നെ പ്രാധാന്യമുള്ളതാണ് സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളും. എന്നാല്‍ പലപ്പോഴും ഇത് വനിതാദിനത്തില്‍ ചര്‍ച്ചകളില്‍ വരാറില്ല എന്നതാണ് സത്യം. ഇന്ന് മിക്ക സ്ത്രീകളും ജോലി ചെയ്യുന്നവരാണ്. കുടുംബിനികളായ സ്ത്രീകളും മണിക്കൂറുകളോളം ജോലി ചെയ്യുന്നുണ്ട്. പുറത്ത് ജോലിയുള്ളവര്‍ അതിന് ശേഷം പിന്നീട് വീട്ടിലെ ജോലികളും ചെയ്യുന്ന സാഹര്യമാണുള്ളത്. 

Latest Videos

undefined

ഈ അവസ്ഥയില്‍ സ്ത്രീകളില്‍ ധാരാളമായി കണ്ടുവരുന്നൊരു പ്രശ്‌നമാണ് 'സ്‌ട്രെസ്' അഥവാ മാനസികസമ്മര്‍ദ്ദം. 'സ്‌ട്രെസ്' സ്ത്രീയിലും പുരുഷനിലും ആരോഗ്യപ്രശ്‌നങ്ങളിലേക്കും വിവിധ രോഗങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്. പക്ഷേ, സ്ത്രീകളില്‍ ഇത് വളരെ ഗുരുതരമായ രീതിയില്‍ തന്നെ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാം. അതിനാല്‍ തന്നെ ഒരിക്കലും നിസാരവത്കരിക്കാന്‍ കഴിയാത്തൊരു വിഷയമായും പുതിയ കാലത്തെ സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആരോഗ്യപ്രശ്‌നമായും മാനസിക സമ്മര്‍ദ്ദത്തെ കണക്കാക്കേണ്
തുണ്ട്.

ജീവിതശൈലീ രോഗങ്ങള്‍ ( പ്രമേഹം, കൊളസ്‌ട്രോള്‍, ബിപി) വ്യായാമമില്ലായ്മ, പുകവലി എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ഇതിനൊപ്പം തന്നെയാണ് 'സ്‌ട്രെസ്'ന്റെയും സ്ഥാനം. സ്ത്രീകളിലാകുമ്പോള്‍ ഇത് ഏറെ മുകളില്‍ നില്‍ക്കുന്ന കാരണമായി മാറാറുണ്ട്. 

ആര്‍ത്തവ ക്രമക്കേടുകള്‍, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെ നിത്യജീവിതത്തെ ദുസഹമാക്കുന്ന മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ വേറെ. എങ്കിലും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. നേരത്തെ സൂചിപ്പിച്ചത് പോലെ ബിപി, പ്രമേഹം, കൊളസട്രോള്‍ എന്നിങ്ങനെയുള്ള ജീവിതശൈലീരോഗങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും സ്ത്രീകള്‍ 'സ്‌ട്രെസ്' കൈകാര്യം ചെയ്ത് പരിശീലിക്കേണ്ടിവരും. ഇല്ലെങ്കില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഹൃദയത്തെ ഇത് അപകടത്തിലാക്കിയേക്കാം. 

ആരോഗ്യകരമായ ഡയറ്റ്, ഉറക്കം, വ്യായാമം, ജോലിഭാരം കുറയ്ക്കല്‍, വിശ്രമം, കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് എന്നിവയെല്ലാം 'സ്‌ട്രെസ്' മൂലമുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനും എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യാനും സഹായിക്കുന്ന ഘടകങ്ങളാണ്. 'സ്‌ട്രെസ്' സ്ത്രീകളിലുണ്ടാക്കുന്ന, ഒരുപക്ഷേ നിങ്ങള്‍ കേട്ടിരിക്കാന്‍ പോലും സാധ്യതയില്ലാത്ത ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി അറിയാം...


1. പതിവായ തലവേദന
2. പക്ഷാഘാത സാധ്യത
3. മറവിരോഗത്തിനുള്ള സാധ്യത
4. അപസ്മാരത്തിനുള്ള സാധ്യത
5. പതിവായ നടുവേദന
6. ഓര്‍മ്മക്കുറവ്
7. കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കാതിരിക്കുക
8. വിറയല്‍
9. ശരിയായി സംസാരിക്കാന്‍ സാധിക്കാതിരിക്കുക
10. കാലുകളില്‍ ശക്തിക്ഷയം/മരവിപ്പ്
11. പതിവായ കഴുത്തുവേദന
12. ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍

ഒരു വ്യക്തി എത്രമാത്രം 'സ്‌ട്രെസ്' അനുഭവിക്കുന്നുവെന്ന് ഒരു തരത്തിലും നമുക്ക് തിട്ടപ്പെടുത്തുവാനാകില്ല. അതിനാല്‍ തന്നെ സ്‌ട്രെസ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അത് മനസിലാക്കി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയും വേണം. പ്രതിസന്ധികള്‍ പക്വമായി കൈകാര്യം ചെയ്ത്, കൃത്യമായി മുന്നോട്ട് പോകാനുള്ള കഴിവാണ് ആര്‍ജ്ജിക്കേണ്ടത്. ഇതിന് സഹായകമാകുന്ന എല്ലാ ഘടകങ്ങളും സ്ത്രീകള്‍ തങ്ങളിലേക്ക് അടുപ്പിക്കുക. ഇതോടൊപ്പം തന്നെ 'സ്‌ട്രെസ്' സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍, ബന്ധങ്ങള്‍ എല്ലാം മറികടക്കാനുള്ള ശ്രമവും നടത്തുക. 

Also Read:- ‘എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോഴും മുന്നോട്ടു നയിച്ചത് നീയാണ്’: മകള്‍ക്കായി കുറിപ്പുമായി ആര്യ

click me!