'മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യത്തിനായി'; ചിത്രം പങ്കുവച്ച് നേഹ ധൂപിയ

By Web Team  |  First Published Oct 29, 2021, 4:47 PM IST

കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് നേഹ. കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഓരോ അമ്മയും ബോധവതിയായിരിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നേഹ പങ്കുവയ്ക്കുന്നത്.


രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്‍റെ സന്തോഷത്തിലാണ് ബോളിവുഡ് നടി നേഹ ധൂപിയ (Neha Dhupia). സോഷ്യല്‍ മീഡിയയില്‍ (social media) വളരെ അധികം സജീവമായ താരം, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. രണ്ടുവയസ്സുകാരിയായ മകൾ മെഹറിന് കൂട്ടായി ആൺകുഞ്ഞ് (son) പിറന്ന വിവരം ഭര്‍ത്താവ് അങ്കത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 

ഇപ്പോഴിതാ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് നേഹ. കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഓരോ അമ്മയും ബോധവതിയായിരിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നേഹ പങ്കുവയ്ക്കുന്നത്. ‘#freedomtofeed’ (മുലയൂട്ടുന്നതിനുള്ള സ്വാതന്ത്ര്യം) എന്ന കുറിപ്പോടെയാണ് നേഹ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Neha Dhupia (@nehadhupia)

 

മാതൃത്വത്തിന്റെ മഹത്വം സൂചിപ്പിക്കുന്ന നിരവധി പോസ്റ്റുകള്‍ താരം മുമ്പും പങ്കുവച്ചിരുന്നു. മുമ്പ് മകളെ മുലയൂട്ടുന്ന ഒരു ചിത്രം നേഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മുലയൂട്ടന്നത് ഒരു സാധാരണകാര്യമാണെന്നും പുതിയ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ പിന്തുണ നൽകേണ്ടത് ആവശ്യമാണെന്നും തിരിച്ചറിയുക എന്നുമാണ് നേഹ അന്ന് പറഞ്ഞത്. 

' തന്റെ കുഞ്ഞിന് എവിടെ വച്ച് എപ്പോള്‍ മുലപ്പാല്‍ നല്‍കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരമ്മയ്ക്കുണ്ട്. അമ്മ ഒരു കുഞ്ഞിനെ മുലയൂട്ടുമ്പോൾ അതിനെ ലൈംഗികതയോടെ കാണുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. മുലയൂട്ടന്നത് ഒരു സാധാരണകാര്യമാണെന്നും പുതിയ അമ്മമാര്‍ക്കും മാതാപിതാക്കള്‍ക്കും വലിയ പിന്തുണ നൽകേണ്ടത് ആവശ്യമാണെന്നും തിരിച്ചറിയുക'' - നേഹ പറഞ്ഞു.

എങ്ങനെയാണ് ഒരമ്മയ്ക്ക് സ്വതന്ത്രമായി മുലയൂട്ടാനാകുക എന്നതിൽ ബോധവത്കരണം നടത്തുകയാണ് തന്റെ ലക്ഷ്യമെന്നും താരം പറഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങൾക്കd മുലയൂട്ടാൻ ആളോഴിഞ്ഞ സ്ഥലങ്ങൾ നോക്കി അമ്മമാർ നടക്കാറുണ്ട്. മുൻപ് വിമാനത്തിലെ ശുചിമുറിയിലിരുന്ന് കുഞ്ഞിന് മുലയൂട്ടേണ്ട അവസ്ഥ തനിക്കുണ്ടായിട്ടുണ്ടെന്നും നേഹ പങ്കുവച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neha Dhupia (@nehadhupia)

 

'മുലയൂട്ടലിനെ ലൈംഗികവത്കരിക്കേണ്ട ആവശ്യമില്ല. അത് സ്വാഭാവികമായ കാര്യമാണ്. കുഞ്ഞുങ്ങളുടെ പോഷകാഹാരമാണ് മുലപ്പാൽ. അത് കൃത്യസമയത്ത് ലഭിക്കുക എന്നത് കുഞ്ഞുങ്ങളുടെ അവകാശമാണ്. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുക എന്നത് അമ്മമാരുടെ ഉത്തരവാദിത്തവുമാണ്'- നേഹയുടെ വാക്കുകള്‍ ഇങ്ങനെ. 2018ലാണ് നേഹ ആദ്യകുഞ്ഞിനു ജന്മം നൽകിയത്.

'ഈ യാത്രയിൽ ഒരു പോരാളിയെപ്പോലെ പെരുമാറിയതിന് നന്ദി'; നേഹ ധൂപിയക്ക് ആൺകുഞ്ഞ് പിറന്നു

click me!