കമ്മീഷന്‍ സിറ്റിംഗ് സമയത്താണ് തനിക്ക് ഭാര്യയോട് സംസാരിക്കാന്‍ അവസരം ലഭിച്ചത് എന്നാണ് ഭര്‍ത്താവ് പറയുന്നത്.
കൊച്ചി: കാല്‍ നൂറ്റാണ്ട് നീണ്ട വിവാഹ ജീവിതത്തില്‍ ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തിലാണ് വിചിത്ര പരാതി ലഭിച്ചത്. വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ ഒരു നോട്ടുബുക്കില്‍ എഴുതും. പറയാനുള്ള കാര്യങ്ങളും എഴുതിവയ്ക്കും. ഇത് വായിച്ച് വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങള്‍ ഭര്‍ത്താവ് വീട്ടില്‍ എത്തിക്കും.
കമ്മീഷന്‍ സിറ്റിംഗ് സമയത്താണ് തനിക്ക് ഭാര്യയോട് സംസാരിക്കാന്‍ അവസരം ലഭിച്ചത് എന്നാണ് ഭര്‍ത്താവ് പറയുന്നത്. ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. ഇയാള്‍ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറിംഗ് ട്രെയിനിയാണ്. നിങ്ങള്‍ ഒരിക്കലും മകന് മാതൃകയാകില്ല. എത്രയും പെട്ടെന്ന് അവനെ വിവാഹം കഴിപ്പിച്ച് മാറ്റി താമസിപ്പിക്കുക.
മകന്‍റെ വിവാഹം കഴിഞ്ഞ് സംസാരിക്കാന്‍ ആളില്ലാതെ വീട്ടില്‍ ഒറ്റയ്ക്കാകുമ്പോള്‍ പ്രശ്‌നം തീരുമെന്നും വനിതാ കമ്മീഷന്‍ ഇവര്‍ക്ക് ഉപദേശം നല്‍കി. ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ കമ്മീഷന്‍ ഇരുവരോടും പെട്ടെന്നുതന്നെ കൗണ്‍സിലിങിന് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.