സ്കോട്ട് ചെയ്തത് ഒരു വലിയ കാര്യമാണ്. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു. എന്റെ കുഞ്ഞ് വിശന്നിരിക്കാൻ പാടില്ല. ഈ സമയം എപ്പോഴും ഞാൻ കുഞ്ഞിനോടൊപ്പം ഉണ്ടാകേണ്ട സമയം കൂടിയാണ്, എന്നാൽ എനിക്ക് അതിനുള്ള ഭാഗ്യമില്ല - ബെക്കി പറയുന്നു.
കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ സമയത്ത് ദിവസങ്ങൾ മാത്രം പ്രായമുള്ള തന്റെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പോലും നൽകാൻ പറ്റാത്ത അമ്മമാർ ഈ ലോകത്തുണ്ട്. മാള്‍ഡനിലെ ബെക്കി എന്ന അമ്മയ്ക്ക് അസുഖ ബാധിതയായ 15 ദിവസം മാത്രമുള്ള ഫ്രീജ എന്ന തന്റെ കുഞ്ഞിനെ കാണാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
ചെൽസ്ഫോർഡിലെ ബ്രൂംഫീൽഡ് ഹോസ്പിറ്റലിലാണ് ഫ്രീജയുടെ ജനനം. തുടക്കത്തിലെ കുഞ്ഞിന് ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. മകൾക്ക് സുഖമായപ്പോൾ മകളുടെ അച്ഛന് കൊറോണയുടെ ചില ലക്ഷണങ്ങൾ കണ്ട് തുടങ്ങി. കുഞ്ഞിനെ തൽക്കാലത്തേക്ക് എല്ലാരിൽ നിന്നും മാറ്റി നിർത്തണമെന്നാണ് ഡോക്ടർമാർ ബെക്കിയോട് പറഞ്ഞത്.
തുടർന്നാണ് അമ്മയടക്കമുള്ള ബന്ധുക്കൾക്ക് കുഞ്ഞിന്റെ അരികിലേക്കുള്ള പ്രവേശനം നിഷേധിച്ചത്.
undefined
അങ്ങനെ ദിവസങ്ങൾ മാത്രം പ്രായമുള്ള തന്റെ കുഞ്ഞിന് മുലപ്പാൽ എങ്ങനെ നൽകുമെന്ന വിഷമത്തിലായിരുന്നു ബെക്കി. തുടർന്ന് ബെക്കി സന്നദ്ധ പ്രവർത്തകരോട് സഹായം അഭ്യർഥിക്കുകയാണ് ചെയ്തതു. സന്നദ്ധ പ്രവർത്തകനായ സ്കോട്ട് ഫോർഡ് ബെക്കിയെ സഹായിച്ചു.
താൻ ‘മില്‍ക്ക്മാൻ’ ആയി പ്രവർത്തിക്കാമെന്ന് സ്കോട്ട് ഫോർഡ് പറഞ്ഞു. കുഞ്ഞിനും വിശപ്പ് ഉണ്ടാകില്ലേ. ഈ ദൗത്യം ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നു- സ്കോട്ട് ഫോർഡ് പറയുന്നു. എല്ലാ ദിവസവും രണ്ട് നേരം ബെക്കിയിൽ നിന്നും മുലപ്പാൽ വാങ്ങി കുഞ്ഞിന് എത്തിക്കുന്ന ദൗത്യം സ്കോട്ട് ഫോർഡ് ഏറെ സന്തോഷത്തോടെ ഏറ്റെടുത്തു.
സ്കോട്ട് ചെയ്തത് ഒരു വലിയ കാര്യമാണ്. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു. എന്റെ കുഞ്ഞ് വിശന്നിരിക്കാൻ പാടില്ല. ഈ സമയം എപ്പോഴും ഞാൻ കുഞ്ഞിനോടൊപ്പം ഉണ്ടാകേണ്ട സമയം കൂടിയാണ്, എന്നാൽ എനിക്ക് അതിനുള്ള ഭാഗ്യമില്ല - ബെക്കി പറയുന്നു. മാള്‍ഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയിലെ അംഗമാണ് ഫോര്‍ഡ്.