ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന് മുലപ്പാലുമായി മറ്റ് അമ്മമാര്‍

By Web Team  |  First Published May 29, 2021, 4:36 PM IST

നാഗ്പുരിലെ കിങ്​സ്​വേ ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. കുഞ്ഞ്​ ഇവാ​ന്​ മുലപ്പാൽ ആവശ്യമാണെന്ന വാർത്ത പ്രചരിച്ചതോടെ മഹാരാഷ്​ട്രയിലെ നിരവധി അമ്മമാരാണ് മുലപ്പാൽ നൽകാന്‍ തയാറായത്​.


കൊവിഡ് ബാധിച്ച് അമ്മ നഷ്ടമായ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സന്നദ്ധതയറിയിച്ച ഒരു യുവതിയുടെ വാര്‍ത്ത അടുത്തിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ അമ്മയും അസാം സ്വദേശിയുമായ രോണിത കൃഷ്ണ ശര്‍മ ആണ് കൊവിഡ് ബാധിച്ച് മരിക്കുകയോ രോഗഭീഷണിമൂലം ഐസൊലോഷനില്‍ ആവുകയോ ചെയ്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ തയ്യാറായി രംഗത്തെത്തിയത്.  ഇപ്പോഴിതാ സമാനമായ വാര്‍ത്തയാണ് മുംബൈയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ അമ്മയെ നഷ്ടമായ കുഞ്ഞിനാണ് ഇവിടെ മുലപ്പാല്‍ നല്‍കാനായി മറ്റ് അമ്മമാര്‍ രംഗത്തെത്തിയത്. കൊവിഡ് ബാധിതയായിരുന്ന 32കാരിയായ മിനാല്‍ വെര്‍നേകറിന്  പ്രത്യേക സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് ജനിച്ച് സെക്കന്‍റുകള്‍ക്കുള്ളില്‍ മിനാലിന് ഹൃദയാഘാതമുണ്ടാവുകയും അവര്‍ മരിക്കുകയുമായിരുന്നു. നാഗ്പുരിലെ കിങ്​സ്​വേ ആശുപത്രിയിലാണ് സംഭവം നടന്നത്. കുഞ്ഞ്​ ഇവാ​ന്​ മുലപ്പാൽ ആവശ്യമാണെന്ന വാർത്ത പ്രചരിച്ചതോടെ മഹാരാഷ്​ട്രയിലെ നിരവധി അമ്മമാരാണ് മുലപ്പാൽ നൽകാന്‍ തയാറായത്​.

Latest Videos

undefined

'ഏപ്രിൽ എട്ടിന്​ ഭാര്യ മരിച്ചത്​ അറിഞ്ഞതിന്​ ശേഷം ഞങ്ങളുമായി ബന്ധപ്പെട്ട അമ്മമാരോട്​ ഞാനും കുടുംബവും നന്ദിയുള്ളവരായിരിക്കും. ഞങ്ങളുടെ കുഞ്ഞിന് മറ്റു പാലുകൾ അലർജിയായതിനാൽ നിരവധി സ്​ത്രീകൾ ദിവസവും കുഞ്ഞിനായി മുലപ്പാല്‍ നൽകിയിരുന്നു. മനുഷ്യത്യപരമായ ഈ പ്രവൃത്തിമൂലം ഞങ്ങളു​ടെ കുഞ്ഞ്​ അതിജീവിക്കുകയും ആശുപത്രി വിടുകയും ചെയ്​തു' - ഇവാന്‍റെ പിതാവ്​ ചേതൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഇവാൻ വീട്ടിലെത്തിയതിന്​ ശേഷവും കുടുംബം മുലപ്പാലിനായി ​അ​ന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കുഞ്ഞുങ്ങൾക്ക്​ മുലപ്പാൽ നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയുമായി ഫേസ്​ബുക്കിലൂടെ ബന്ധപ്പെടുകയാണ് കുടുംബം ചെയ്തത്. 

Also Read: കൊവിഡില്‍ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലുമായി യുവതി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!