ലക്ഷങ്ങൾ വരുമാനം, ആഡംബര കാറുകള്‍, കാവലായി അംഗരക്ഷകര്‍; ഹോളിയുടെ ജീവിതം മാറിയത് ഇങ്ങനെ...

By Web Team  |  First Published Dec 4, 2019, 6:10 PM IST

അമ്മയും സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബത്തിനൊപ്പം ഒരു സാധാരണ ജീവിതം നയിച്ച പെണ്‍കുട്ടിയായിരുന്ന ഹോളി ഇന്ന് ലക്ഷങ്ങൾ വരുമാനമുള്ള, നിറയെ ആരാധകരുള്ള സെലിബ്രിറ്റിയായി മാറി. 


ഇംഗ്ലണ്ടിലെ ഗ്വെൺസി സ്വദേശിനിയായ ഹോളി ഒരു ഇടത്തരം സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ഒരു മൈം ആർടിസ്റ്റ് ആയിരുന്നു ഈ ഇരുപത്തിമൂന്നുകാരി. അമ്മയും സഹോദരങ്ങളും ഉള്‍പ്പെടുന്ന കുടുംബത്തിനൊപ്പം ഒരു സാധാരണ ജീവിതം നയിച്ച പെണ്‍കുട്ടിയായിരുന്ന ഹോളി ഇന്ന് ലക്ഷങ്ങൾ വരുമാനമുള്ള, നിറയെ ആരാധകരുള്ള സെലിബ്രിറ്റിയായി മാറി. കാവലായി അംഗരക്ഷകര്‍, സഞ്ചരിക്കാൻ ആഡംബര കാർ, താമസിക്കാൻ വലിയ വീട്. ടിക് ടോക്ക് എന്ന ആപ്പാണി ഹോളിയുടെ ജീവിതം മാറ്റിമറിച്ചത്. 

 മൈമിലുള്ള തന്റെ കഴിവ് ഉപയോഗപ്പെടുത്തി ടിക്ടോക്കിൽ ചെയ്ത വീ‍ഡിയോ ആണ് ഹോളിയെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്. ചെറിയ കുട്ടിയപ്പോലെ കണ്ണുചിമ്മി തല കുലുക്കി ഹോളി ചെയ്ത ആ വീഡിയോ ടിക്ടോക്കില്‍ അപ്‌ലോഡ് ചെയ്തതോടെ സംഭവം വൈറലായി. ഒരു വർഷത്തിനിടെ വീഡിയോ 77.2 മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. അങ്ങനെ  ഹോളി ചെയ്ത പല വീഡിയോകളും ശ്രദ്ധ നേടി. പലരാജ്യങ്ങളിൽ നിന്ന് ആരാധകരെ ഹോളിക്ക് ലഭിച്ചു. സോഷ്യൽ മീഡിയയില്‍ ഹോളിയുടെ സ്വാധീനം വർധിച്ചു. 

Latest Videos

undefined

 

തുടര്‍ന്ന് ഓൺലൈൻ മാർക്കറ്റിങ്ങിന്‍റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കമ്പനികൾ സമീപിച്ചു തുടങ്ങി. ഹോളിയുടെ ആരാധകരില്‍ 80 ശതമാനം പേരും സ്ത്രീകളാണ്. ഇവരെ ലക്ഷ്യമിട്ടുള്ള മേക്കപ്പ് , ഫാഷന്‍ വസ്തുക്കളുടെ പ്രമോഷനുകളാണ് കൂടുതലായും ഹോളി ചെയ്തുവന്നത്. 

 

 

click me!