സജ്‌നയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും വേണ്ട സഹായവും സുരക്ഷയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി കെ കെ ശൈലജ അറിയിച്ചിരിക്കുന്നത്
ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി സജ്‌ന ഷാജി പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയില്‍ നടപടിയുമായി മന്ത്രി കെകെ ശൈലജ. എറണാകുളത്ത് വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുന്ന സജ്‌നയേയും സുഹൃത്തുക്കളായ ട്രാന്‍സ്‌ജെന്‍ഡര് വ്യക്തികളേയും ചിലര്‍ സംഘം ചേര്‍ന്ന് ശല്യപ്പെടുത്തുകയും കച്ചവടം മുടക്കുകയും ചെയ്തിരുന്നു.
സംഭവം പൊലീസില്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തങ്ങള്‍ക്ക് അവരില്‍ നിന്നും നീതി ലഭിച്ചില്ലെന്നും അധികാരികള്‍ സഹായിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സജ്‌ന ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മണിക്കൂറുകള്‍ക്കുള്ളിലാണ് മന്ത്രിയുടെ പ്രതികരണമെത്തിയിരിക്കുന്നത്.
undefined
സജ്‌നയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും വേണ്ട സഹായവും സുരക്ഷയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി കെ കെ ശൈലജ അറിയിച്ചിരിക്കുന്നത്.
'പൊലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജ്‌നയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കും. സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്ന പോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല...'- കെ. കെ ശൈലജയുടെ വാക്കുകളിങ്ങനെ.
Also Read:- 'അന്തസായി ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കേണ്ടേ'; കരഞ്ഞുകൊണ്ട് സജ്‌നയുടെ ലൈവ് വീഡിയോ...