' എന്ത് തന്നെ സംഭവിച്ചാലും എന്നെ സ്‌നേഹിക്കാനും എന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരാനും അമ്മ എന്നോടൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ എന്നെ തന്നെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു..' - കങ്കണ കുറിച്ചു.
ഈ മാതൃദിനത്തില്‍ അമ്മയ്ക്ക് വേണ്ടി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം കുറിപ്പ് പങ്കുവച്ചത്.
' പ്രിയപ്പെട്ട അമ്മ...
undefined
ഞാൻ വീട്ടിൽ നിന്ന് പോകുമ്പോൾ ലോകം പെട്ടെന്ന് ഇരുട്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇടയ്ക്കിടെ വീട്ടിലേക്ക് വിളിക്കുമ്പോള്‍ അച്ഛന് ചോദിക്കാന്‍ നിരവധി ചോദ്യങ്ങളുണ്ടാവും സഹോദരങ്ങള്‍ക്ക് നിരവധി സംശയങ്ങളുണ്ടാവും. പക്ഷേ അമ്മ എന്നോട് ചോദിക്കുന്നത് ഒരു കാര്യമാണ്. നീ എന്താണ് മോളേ കഴിച്ചത്.. ആരാണ് നിനക്ക് ഭക്ഷണം പാകം ചെയ്ത് തരുന്നത്. എവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇതാണ് അമ്മയ്ക്ക് അറിയേണ്ടത്. അമ്മ ഈ ചോദ്യങ്ങൾ ചോദിക്കുമ്പോൾ കണ്ണുനിറയുമായിരുന്നു. എന്ത് തന്നെ സംഭവിച്ചാലും എന്നെ സ്‌നേഹിക്കാനും എന്റെ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരാനും അമ്മ എന്നോടൊപ്പം ഉണ്ടാകുമെന്ന് ഞാന്‍ എന്നെ തന്നെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു...." - കങ്കണ കുറിച്ചു.
അമ്മയുടെ പഴയകാല ചിത്രവും പോസ്റ്റിനോടൊപ്പം കങ്കണ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ‍് പോസിറ്റീവായ വിവരം കങ്കണ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.
'നല്ലൊരു നാളേക്കുള്ള പ്രതീക്ഷ നല്‍കുന്നവര്‍'; മാതൃദിനത്തില്‍ മക്കളുടെ ചിത്രം പങ്കുവച്ച് കരീന കപൂര്‍