വന്ധ്യത: അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web Team  |  First Published Jul 27, 2022, 11:16 AM IST

ഒരു കുട്ടിക്ക് വേണ്ടി പലവിധ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ തന്നെ പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വന്ധ്യത വരാനുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും


ഒരു കുഞ്ഞിക്കാല്‍ കാണുക എന്നത് ഏത് ദമ്പതികളുടേയും സ്വപ്നമാണ്. പക്ഷേ ഇന്ന് വന്ധ്യതയുടെ അളവ് വന്‍ തോതില്‍ കൂടുന്ന കാഴ്ചയാണ് കാണുന്നത്. ഒരു കുട്ടിക്ക് വേണ്ടി പലവിധ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു. കുട്ടികള്‍ ജനിക്കുമ്പോള്‍ മുതല്‍ തന്നെ പല കാര്യങ്ങളും ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വന്ധ്യത വരാനുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും. കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ പ്രത്യുല്‍പാദന ശേഷി ഉണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വളരെ ലളിതമാണ്.

ഉദാഹരണത്തിന്, ഒരു ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ കുട്ടിയുടെ വൃഷ്ണസഞ്ചിയില്‍ വൃഷ്ണങ്ങള്‍ രണ്ടും ഉണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. ചില കുട്ടികളില്‍ ഇവ കൃത്യമായി താഴേക്ക് ഇറങ്ങിയാകില്ല കാണപ്പെടുക. അടിവയറിന്റെ ഭാഗങ്ങളിലാണ് ഇവ കാണപ്പെടുക. ഇങ്ങനെയാണെങ്കില്‍ രണ്ട് വയസിനുള്ളില്‍ തന്നെ ഒരു ശിശുരോഗവിദഗ്ദനെ സമീപിച്ച് കൃത്യമായ സ്ഥലങ്ങളിലേക്ക് ഇറക്കി വയ്‌ക്കേണ്ടതാണ്. ആണ്‍കുട്ടികളില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ലിംഗത്തിന്റെ അടിഭാഗത്താണോ മൂത്രനാളി എന്നതാണ്. ഇത് ചിലപ്പോള്‍ വന്ധ്യതയ്ക്ക് കാരണമായേക്കാം. പ്ലാസ്റ്റിക് സര്‍ജറി വഴി ഇത് എളുപ്പത്തില്‍ പരിഹരിക്കാവുന്നാണ്.
      
പെണ്‍കുട്ടിയാണെങ്കില്‍, കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പല ഹോര്‍മോണ്‍ തകരാറുകള്‍ക്കും കാരണമാകും. ഫാസ്റ്റ്ഫുഡും, മധുരമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും അധികം കഴിക്കുന്നത് പെണ്‍കുട്ടികളില്‍ പോളിസിസ്റ്റിക്ക് ഓവറി എന്ന രോഗത്തിന് കാരണമാകുന്നു. അതുപോലെ കൃത്യമായ പ്രായത്തില്‍ . (12 നും 16 നും ഇടയില്‍). ഒപ്പം ശാരീരിക വളര്‍ച്ച കൃത്യമായി വന്നിട്ടില്ലെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനെ നിര്‍ബന്ധമായും കാണുക.

Latest Videos

ഡോ. കെ യു കുഞ്ഞുമൊയ്തീന്‍, എവിഎഫ് സ്പെഷ്യലിസ്റ്റ്

click me!