ഗർഭിണികൾ ആദ്യ മാസങ്ങളിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

By Web Team  |  First Published Jul 20, 2022, 3:27 PM IST

കാത്സ്യം, വിറ്റാമിന്‍-ഡി, പ്രോട്ടീന്‍, ഫോളിക് ആസിഡ് - ഇവയെല്ലാം അടങ്ങിയ ഭക്ഷണമാണ് ആദ്യ മാസങ്ങളില്‍ കഴിക്കാന്‍ ഏറ്റവും നല്ലത്. വാരിവലിച്ച് കഴിക്കുന്നതിന് പകരം കൃത്യമായ ഒരു ഡയറ്റ് ആദ്യം മുതലേ സൂക്ഷിക്കുക. 


ഗര്‍ഭിണിയാണെന്ന് അറിയുമ്പോഴേ കുടുംബത്തിലെ മറ്റ് അംഗങ്ങളൊക്കെ ചേര്‍ന്ന് തുടങ്ങും ഭക്ഷണം കഴിപ്പിക്കാന്‍. എന്നാല്‍ ഇങ്ങനെ വാരിവലിച്ച് കഴിക്കുന്നതിന് പകരം കൃത്യമായ ഒരു ഡയറ്റ് ആദ്യം മുതലേ സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. ഓര്‍ക്കുക! അമിതവണ്ണമോ, അധികമായി ക്ഷീണിക്കുന്നതോ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നല്ലതല്ല. 

പ്രധാനമായും കാത്സ്യം, വിറ്റാമിന്‍-ഡി, പ്രോട്ടീന്‍, ഫോളിക് ആസിഡ് - ഇവയെല്ലാം അടങ്ങിയ ഭക്ഷണമാണ് ആദ്യ മാസങ്ങളില്‍ കഴിക്കാന്‍ ഏറ്റവും നല്ലത്. 

Latest Videos

undefined

പാലും പാലുത്പന്നങ്ങളും മുട്ടയും...

പാലും പാലുത്പന്നങ്ങളും കഴിക്കുന്നതിലൂടെ ഗര്‍ഭാവസ്ഥയുടെ ആദ്യകാലങ്ങളില്‍ ശരീരത്തിന് അത്യാവശ്യമായി വരുന്ന കാത്സ്യം ലഭിക്കുന്നു. മാത്രമല്ല, വിറ്റാമിന്‍-ഡി, പ്രോട്ടീന്‍, കൊഴുപ്പ്, ഫോളിക് ആസിഡ്- എന്നിവയും പാലിലൂടെ ലഭിക്കുന്നു. 

എ, ബി2, ബി5, ബി6, ബി12, ഡി, ഇ, കെ എന്നീ വിറ്റാമിനുകളും അവശ്യം വേണ്ട ധാതുക്കളും ലഭിക്കാനാണ് ഗര്‍ഭിണികളോട് മുട്ട കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. കഴിവതും നാടന്‍ മുട്ട കഴിക്കുന്നതാണ് ഏറ്റവും നല്ലത്. 

ഇലക്കറികളും പഴങ്ങളും...

ഈ സമയങ്ങളില്‍ ധാരാളം ഇലക്കറികള്‍ കഴിക്കുന്നതും ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ്. ചീര, മുരിങ്ങ- ഇവയൊക്കെ പരീക്ഷിക്കാവുന്നതാണ്. കൂട്ടത്തില്‍ ബീന്‍സ്, പീസ്, അവക്കാഡോ, ഓറഞ്ച്, നാരങ്ങ- എന്നിവയും കഴിക്കാം. ഫോളിക് ആസിഡ് ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ് ഇവ. കുഞ്ഞിന്റെ തലച്ചോറിന്റെയും സ്പൈനിന്റെയും വളര്‍ച്ചയ്ക്ക് ആവശ്യമാണ് ഫോളിക് ആസിഡ്.

പഴങ്ങളാണെങ്കില്‍ വാഴപ്പഴം, പേരയ്ക്ക, സ്ട്രോബെറി, ആപ്പിള്‍, മാതളം എന്നിവയെല്ലാം നിര്‍ബന്ധമായും കഴിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞിനാവശ്യമായ ധാതുക്കളും ആന്റി ഓക്സിഡന്റുകളും ലഭിക്കാനാണ് ഇവ കഴിക്കുന്നത്. 

ധാന്യങ്ങളും നട്സും...

പച്ചക്കറിയും പഴങ്ങളും പോലെ തന്നെ കഴിക്കേണ്ടവയാണ് ധാന്യങ്ങളും നട്സും. കാര്‍ബോഹൈഡ്രേറ്റിന്റെയും ഫൈബറിന്റെയും ധാതുക്കളുടെയും നല്ല ശേഖരമാണ് ധാന്യങ്ങളിലും നട്സിലും ഉള്ളത്. ഇത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമായ ഘടകങ്ങളാണ്. 

മീനും ഇറച്ചിയും...

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും കൂട്ടത്തില്‍ ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ബി-2, ഡി, ഇ എന്നിവയും ലഭിക്കാനാണ് മീന്‍ കഴിക്കേണ്ടത്. ഇറച്ചിയും അവശ്യം വേണ്ട വിറ്റാമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമാണ്.

click me!