എന്താണ് മുപ്പതുകളുടെ അവസാനമാകുമ്പോള്‍ മുതല്‍ ഗര്‍ഭധാരണത്തില്‍ ഇത്ര 'റിസ്ക്' വരുന്നത്? അല്ലെങ്കില്‍ എന്തെല്ലാമാണ് ആ 'റിസ്കു'കള്‍?
ഇന്ന് ധാരാളം യുവാക്കള്‍ വൈകി മതി കുട്ടികള്‍ എന്ന് തീരുമാനിക്കുന്നുണ്ട്. കരിയറില്‍ ഒരു സ്ഥാനത്തെത്തുക, സാമ്പത്തികമായ സ്വാതന്ത്ര്യം, മറ്റ് ചുറ്റുപാടുകള്‍ എല്ലാം പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് മിക്കവരും എത്തുന്നത്. ഇതില്‍ ശരികേട് പറയാനുമാകില്ല. എന്നാല്‍ വൈകിയുള്ള ഗര്‍ഭധാരണത്തില്‍ 'റിസ്ക്' ഉണ്ട്.
അതായത് മുപ്പതുകളുടെ പകുതി കടക്കുമ്പോള്‍ തന്നെ ഈ 'റിസ്ക്' പെണ്‍കുട്ടികളില്‍ കാണുമെന്നാണ് ഗൈനക്കോളജിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നുവച്ചാല്‍ മുപ്പതുകളുടെ പകുതിക്ക് ശേഷം ഗര്‍ഭധാരണം നടന്നാല്‍ തീര്‍ച്ചയായും സങ്കീര്‍ണതകള്‍ വരും എന്നല്ല. പക്ഷേ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യ അവിടെയെത്തുമ്പോള്‍ കൂടുന്നു.
undefined
പലപ്പോഴും യുവാക്കള്‍ ഈ നിര്‍ദേശത്തെ മുഖവിലയ്ക്ക് എടുക്കാറില്ല. എന്നാലിതില്‍ വസ്തുതാപരമായ കാര്യമുണ്ട്. എന്താണ് മുപ്പതുകളുടെ അവസാനമാകുമ്പോള്‍ മുതല്‍ ഗര്‍ഭധാരണത്തില്‍ ഇത്ര 'റിസ്ക്' വരുന്നത്? അല്ലെങ്കില്‍ എന്തെല്ലാമാണ് ആ 'റിസ്കു'കള്‍?
പ്രത്യുത്പാദനത്തിനുള്ള ആരോഗ്യം മുപ്പതുകളുടെ പകുതിയിലെത്തുമ്പോള്‍ തന്നെ ദുര്‍ബലമായി വരുന്നുണ്ട്. ഇതുണ്ടാക്കാവുന്ന പ്രയാസങ്ങള്‍ വരാം. അതിന് പുറമെ അണ്ഡത്തിന്‍റെ ഗുണമേന്മയിലും കുറവ് വരുന്നുണ്ട്. ഇതും ഗര്‍ഭധാരണത്തെയും കുഞ്ഞിനെയോ ബാധിക്കാം.
ചിലര്‍ക്ക് ഗര്‍ഭധാരണം സാധ്യമാകാത്ത അവസ്ഥയുണ്ടാകാം, അല്ലെങ്കില്‍ ഗര്‍ഭധാരണം വൈകിപ്പോകാം. ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതയും ഉയര്‍ന്നുതന്നെ. ചിലര്‍ക്ക് ഗര്‍ഭധാരണം നടക്കാം എന്നാല്‍ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വരാം. ഉയര്‍ന്ന ബിപി, പ്രമേഹം എന്നിവയെല്ലാം ഗര്‍ഭകാലത്ത് സ്ത്രീയെ പിടികൂടാം.
മുപ്പത്തിയഞ്ചിന് ശേഷം ഗര്‍ഭധാരണത്തിലേക്ക് കടക്കുമ്പോള്‍ അതിന് മുമ്പായി തന്നെ ആവശ്യമായ ചില പരിശോധനകള്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് ചെയ്യിക്കുന്നത് വളരെ നല്ലതാണ്. തൈറോയ്ഡ്, എസ്ടിഐ ടെസ്റ്റുകള്‍ ചെയ്യാവുന്നതാണ്.
സ്ട്രെസ് ഇല്ലാത്ത മികച്ച അന്തരീക്ഷമൊരുക്കി, നല്ല ഡയറ്റും ജീവിതരീതികളുമെല്ലാമായി മുന്നോട്ട് പോകുന്നതും വൈകിയുള്ള ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍ കുറയ്ക്കും.
കഴിയുന്നതും ഗര്‍ഭധാരണത്തിന് മുപ്പതുകളുടെ തുടക്കമെങ്കിലും തെരഞ്ഞെടുക്കുക. അതേസമയം വൈകിയുള്ള ഗര്‍ഭധാരണം ആണെന്ന് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. പരിശോധനകളില്‍ എല്ലാം കൃത്യമാണെങ്കില്‍ ഒരളവ് വരെ സുരക്ഷിതമാണെന്ന് കരുതാം. എങ്കിലും ഡോക്ടര്‍മാരുടെ അധികശ്രദ്ധ കിട്ടാൻ എപ്പോഴും ശ്രമിക്കുക. കുടുംബത്തിന്‍റെ വൈകാരികമായ പിന്തുണയും വൈകിയുള്ള ഗര്‍ഭധാരണത്തില്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Also Read:- പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ എത്ര സ്ത്രീകളില്‍ വരും? ഇതിന് കാരണമുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-