ബസ് ഓടിക്കുന്ന സ്ത്രീ ഇപ്പോഴും നമ്മുടെ നാട്ടിലൊരു കൗതുകമാകുമ്പോഴാണ് മണിയമ്മ ഇവിടെ പ്രചോദനം ആകുന്നത്.
പ്രായം വെറും അക്കം മാത്രമെന്ന് തെളിയിക്കുകയാണ് എറണാകുളം തോപ്പുംപടി സ്വദേശിയായ മണിയമ്മ. ബസ് ഓടിക്കുന്ന സ്ത്രീ ഇപ്പോഴും നമ്മുടെ നാട്ടിലൊരു കൗതുകമാകുമ്പോഴാണ് മണിയമ്മ ഇവിടെ പ്രചോദനം ആകുന്നത്. ഹെവി ഡ്യൂട്ടി ലൈസന്‍സുമായി ജെസിബിയും ക്രയിനും റോഡ് റോളറുമൊക്കെ മണിയമ്മയ്ക്ക് സിംപിളാണ്. സാരി ഉടുത്തുകൊണ്ടാണ് ഈ വാഹനങ്ങളിലൊക്കെ മണിയമ്മ ഈസിയായി കയറുന്നത്.
1981ൽ തന്നെ വലിയ വണ്ടികൾക്ക് വളയം പിടിച്ചിട്ടുണ്ട് മണിയമ്മ. 71 വയസുകാരിയായ മണിയമ്മ ഇതുവരെ 11 വാഹനങ്ങളുടെ ലൈസൻസുകളാണ് സ്വന്തമാക്കിയത്. മണിയമ്മയ്ക്ക് ഒന്നിനും ഒരു മടിയില്ല. കാറോടിക്കാൻ പഠിപ്പിക്കണോ, ജെസിബി ഓടിക്കണോ, പറയുന്നതൽപം പ്രയാസമുള്ള പണിയാണെങ്കിലും, ഒന്ന് പയറ്റിനോക്കാതെ മണിയമ്മ വിടില്ല. പ്രായം എഴുപത്തൊന്നായില്ലേയെന്ന് ചോദിച്ചാൽ ചിരിക്കും.
undefined
1981ൽ ഫോർ വീലർ ലൈസൻസെടുത്ത കാലം തൊട്ട് തുടങ്ങിയതാണ് മണിയമ്മയ്ക്ക് വണ്ടിപ്പ്രേമം. 46 വർഷം മുമ്പ് 'എ ടു സെഡ് ഡ്രൈവിങ് സ്കൂൾ' തുടങ്ങി. ഭർത്താവ് ലാലൻ. കേരളത്തിൽ നിന്ന് ആദ്യമായി ഓട്ടോമൊബൈൽ ഡിപ്ലോമ പാസായ പെൺകുട്ടിയാണ് മകൾ മിനിലാൽ. ലൈസൻസ് 11 ആയെങ്കിലും മണിയമ്മയ്ക്ക് സൈക്കിളോടിക്കാൻ ഇപ്പോഴുമറിയില്ല.
Also Read: വിദ്യാര്‍ഥിനിയില്‍ നിന്നും ജനപ്രതിനിധിയിലേയ്ക്ക്; പ്രതീക്ഷയാണ് അനസ്...