'പുരുഷന്മാർക്ക് ചിന്തിക്കാൻ കഴിയാത്ത, അവര്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കേണ്ട ഏഴ് ദിനങ്ങൾ'; കുറിപ്പ്

By Web Team  |  First Published Aug 5, 2020, 11:55 AM IST

ആർത്തവ ദിനങ്ങളിൽ വേ​ദന സഹിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചുള്ള ഹരിത പദ്മനാഭന്‍ എന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വെെറലാകുന്നു.


ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. അടിവയറ്റിൽ വേദന, ഛർദ്ദി, ക്ഷീണം, നടുവേദന ഇങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ ആർത്തവദിനങ്ങളിലുണ്ടാകാം.

ആർത്തവ ദിനങ്ങളിൽ വേ​ദന സഹിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചുള്ള ഹരിത പദ്മനാഭന്‍ എന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വെെറലാകുന്നു. ഭാര്യയും, മകളും, സഹോദരിയും, പാട്‌നറും, സുഹൃത്തും എല്ലാം ഈ അവസ്ഥയിലൂടെ ആണ് കടന്ന് പോവുന്നത്. ഇത് തരണം ചെയ്യാന്‍ എല്ലാവര്‍ക്കും ഒരു ബാഗ് വേണമെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഹരിതയുടെ കുറിപ്പ്. 

Latest Videos

undefined

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം...

നമ്മൾ കാണുന്ന നാപ്കിൻ പരസ്യത്തിൽ പെണ്ണുങ്ങൾ ഓടി ചാടി നടക്കുന്നത് പോലെയല്ല പീരീഡ്സിന്റെ ശരിക്കുമുള്ള ദിവസങ്ങൾ.

പുരുഷന്മാർക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത, അവർ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കേണ്ട തുടർച്ചയായ ഏഴ് ദിവസത്തെ ബ്ലീഡിങ് 🔴

ചിലർക്കതു സാധാരണ ദിവസം പോലെ ആണേൽ, ചിലർക്കത് നരക വേദനയാണ്. അടിവയറ്റിൽ തുളച്ചു കയറുന്ന വേദനയിൽ തുടങ്ങി, നടുവേദന, തലകറക്കം, muscle pain, vomiting തുടങ്ങി, നിക്കാനോ, ഇരിക്കാനോ, കിടക്കാനോ പറ്റാത്ത അവസ്ഥ.

അതിനിടയിൽ എവിടന്നോ കയറി വരുന്ന ദേഷ്യവും, വാശിയും, സങ്കടവും, frustration ഉം അടങ്ങിയ ഒരു പ്രത്യേക മാനസികാവസ്ഥ. ഇത് അനുഭവിച്ചവർക്കേ മനസ്സിലാകൂ.

അമ്മയും, ഭാര്യയും, മകളും, സഹോദരിയും, പാട്നറും, സുഹൃത്തും എല്ലാം ഈ അവസ്ഥയിലൂടെ ആണ് കടന്നു പോവുന്നത്. ഇത് തരണം ചെയ്യാൻ എല്ലാവർക്കും ഒരു ബാഗ് വേണം.

A Bag Full Of Love💜

മുലയൂട്ടൽ; കുഞ്ഞിന്റെ ആരോഗ്യത്തിന് മാത്രമല്ല അമ്മയ്ക്കും ഗുണം ചെയ്യും...

 

click me!