മുംബൈയിലെ ഒരു ഡോക്ടർ ഫോണിലൂടെ നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ശോഭ മല്ലികയുടെ പ്രസവമെടുത്തത്. പാർക്ക് സന്ദർശിക്കാൻ എത്തിയതായിരുന്നു ഗർഭിണിയായ മല്ലികയും രണ്ട് മക്കളും.
ശോഭ പ്രകാശ് എന്ന ഹൈസ്കൂൾ അധ്യാപികയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. മൈസൂരിലെ നസറാബാദിലെ പാർക്കിൽ വച്ച് മല്ലിക എന്ന ആദിവാസി യുവതിയുടെ പ്രസവമെടുത്തത് ഈ അധ്യാപികയാണ്. പ്രസവമെടുത്ത ടീച്ചറെ അഭിനന്ദിക്കുകയാണ് എല്ലാവരും.
മുംബൈയിലെ ഒരു ഡോക്ടർ ഫോണിലൂടെ നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ശോഭ മല്ലികയുടെ പ്രസവമെടുത്തത്. പാർക്ക് സന്ദർശിക്കാൻ എത്തിയതായിരുന്നു ഗർഭിണിയായ മല്ലികയും രണ്ട് മക്കളും.
undefined
പാർക്കിൽ വച്ച് മല്ലികയ്ക്ക് പ്രസവവേദന തുടങ്ങി. വഴിയാത്രക്കാർ അവരുടെ സഹായത്തിനായി എത്തുകയും ചെയ്തു. എന്നാൽ ആംബുലൻസ് വിളിക്കാനും അവരെ ആശുപത്രിയിൽ എത്തിക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.
സ്കൂളിലേക്ക് പോകുകയായിരുന്ന ശോഭ മല്ലികയുടെ സഹായത്തിന് എത്തുകയായിരുന്നു. വഴിയാത്രക്കാരിൽ ഒരാൾ തന്റെ പരിചയത്തിലുള്ള ഒരു ഡോക്ടറെ ഫോണിൽ വിളിച്ച് ശോഭയ്ക്ക് നൽകുകയും ചെയ്തു.
ശരിക്കും പേടിയുണ്ടായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നും വരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് താൻ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പിന്തുടർന്നെന്നും ശോഭ പറഞ്ഞു.
കുഞ്ഞ് പുറത്ത് വന്നപ്പോൾ പൊക്കിൾക്കൊടി എങ്ങനെ മുറിക്കുമെന്നറിയാതെ പകച്ചുപോയി. എന്നാൽ അപ്പോഴേക്കും ആംബുലൻസ് സ്ഥലത്തെത്തുകയും ആരോഗ്യപ്രവർത്തകർ ചുമതലയേറ്റെടുക്കുകയും പൊക്കിൾക്കൊടി മുറിക്കാൻ സഹായിക്കുകയും ചെയ്തുവെന്നും ശോഭ പറഞ്ഞു.
പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ശോഭ മല്ലികയെ സന്ദർശിക്കുകയും മല്ലികയ്ക്ക് 2000 രൂപസമ്മാനമായി നൽകുകയും ചെയ്തുവെന്നും ടെെംസ് നൗ റിപ്പോർട്ട് ചെയ്തു. ഹോട്ടൽ ജീവനക്കാരിയായ മല്ലിക ഭർത്താവുമായി പിരിഞ്ഞാണ് ഇപ്പോൾ ജീവിക്കുന്നത്.
'പ്രസവം കഴിഞ്ഞപ്പോൾ പെണ്ണ് വീപ്പക്കുറ്റി പോലെയായി, നിനക്ക് പാലുണ്ടോ പെണ്ണെ...' ; കുറിപ്പ് വായിക്കാം