ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി അശ്ലീല സന്ദേശങ്ങൾ അയച്ചയാൾക്കെതിരെ ശക്തമായി പ്രതികരിച്ചത്. അയാള്‍ അയച്ച സന്ദേശങ്ങളും പിന്നാലെ ആളെ കണ്ടെത്താൻ നടത്തിയ മാർഗങ്ങളും ചേര്‍ത്തൊരു വീഡിയോ ആണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല സന്ദേശം അയക്കുന്നവരുടെയും മോശം കമന്‍റുകള്‍ ചെയ്യുന്നവരുടെയും എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. സിനിമാതാരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇതിന് ഇരയാകുന്നുണ്ട്. അടുത്തിടെ അത്തരത്തില്‍ നടന്ന സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ 'വീ ഹാവ് ലെഗ്‌സ്' എന്നൊരു ക്യാംപെയ്ന്‍ വരെ ആളിക്കത്തി.
ഇത്തരം ‘സൈബർ സദാചാര ആങ്ങള’മാര്‍ക്കും അശ്ലീല സന്ദേശം അയക്കുന്നവര്‍ക്കുമൊക്കെ ചുട്ടമറുപടി കൊടുക്കാനും ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. അത്തരത്തിൽ ഒരു യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
undefined
ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി അശ്ലീല സന്ദേശങ്ങൾ അയച്ചയാൾക്കെതിരെ ശക്തമായി പ്രതികരിച്ചത്. അയാള്‍ അയച്ച സന്ദേശങ്ങളും പിന്നാലെ ആളെ കണ്ടെത്താൻ നടത്തിയ മാർഗങ്ങളും ചേര്‍ത്തൊരു വീഡിയോ ആണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇനി ഇത്തരത്തിൽ പെരുമാറുമ്പോൾ ശ്രദ്ധിക്കണമെന്നും അതല്ലെങ്കിൽ നല്ല മനുഷ്യനാവണമെന്നും പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തനിക്ക് അശ്ലീല സന്ദേശം അയച്ച ആണ്‍കുട്ടിയുടെ ചിത്രങ്ങൾ തപ്പിയെടുത്ത് അവയിൽ നിന്ന് അയാൾ ടാഗ് ചെയ്ത ഒരു സുഹൃത്തിനെ കണ്ടുപിടിക്കുകയാണ് പെൺകുട്ടി ആദ്യം ചെയ്തത്. ശേഷം തനിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകള്‍ ആ സുഹൃത്തിന് അയച്ചുകൊടുത്തു. പിന്നീട് അധിക്ഷേപിച്ചവന്റെ സ്കൂൾ വിലാസം തപ്പിയെടുത്ത് അങ്ങോട്ടും സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അയച്ചുനൽകി. പയ്യനെതിരെ പരാതി നൽകുമെന്നും പെൺകുട്ടി മെയിലിൽ കുറിച്ചു.
ഒടുവില്‍ ആണ്‍കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ അധികൃതരെ വരെ കണ്ടെത്തി പരാതിക്ക് മുതിർന്ന പെൺകുട്ടിയെ നിരവധി പേര് അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു.