'രാജ്യത്തെ പല ഗ്രാമങ്ങളിലുമുള്ള സ്ത്രീകള്‍ സാനിറ്ററി പാഡുകളെക്കുറിച്ച് അറിവില്ലാത്തവരാണ്. പല സ്ത്രീകളും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് നണക്കേടായി കരുതുന്നു'
ഗുജറാത്ത്: സാനിറ്ററി നാപ്കിനുകള്‍ കൈയ്യിലേന്തി ഗാര്‍ബാ ഡാന്‍സുമായി ഗുജറാത്തിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഗുജറാത്തിലെ ഐ.ഡി.ടി ( ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് ടെക്നോളജി)യിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് സ്ത്രീ സുരക്ഷയെ സംബന്ധിച്ചും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തെപ്പറ്റിയും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി സാനിറ്ററി നാപ്കിനുകളും കൈയ്യിലേന്തി നൃത്തമാടിയത്.
രാജ്യത്തെ പല ഗ്രാമങ്ങളിലുമുള്ള സ്ത്രീകള്‍ സാനിറ്ററി പാഡുകളെക്കുറിച്ച് അറിവില്ലാത്തവരാണ്. പല സ്ത്രീകളും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് നണക്കേടായി കരുതുന്നു. ആ സ്ഥിതി മാറണം. നാപ്കിനുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം. അതാണ് ഇത്തരത്തിലൊരു നൃത്താവിഷ്ക്കരണം കൊണ്ട് ഉദ്ദേശിച്ചതെന്നും ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു. ആണ്‍കുട്ടികളും നൃത്തത്തില്‍ പങ്കാളികളായിരുന്നുവെന്നതും ശ്രദ്ധേയമായി.
Surat: Students and teachers of Institute of Design & Technology perform garba holding sanitary napkins in their hands to create awareness on the use of sanitary napkins. pic.twitter.com/GrrdUwiyA7
— ANI (@ANI)