ദക്ഷിണ ഫ്രാൻസിലെ കത്തോലിക്ക മഠത്തിലെ കന്യാസ്ത്രീയായ സിസ്റ്റർ ആൻഡ്രി എന്ന ലൂസിലി റാൺഡൻ ആണ് കൊവിഡ് മുക്തയായത്. സിസ്റ്റർ ആൻഡ്രിയ്ക്ക് 117 വയസുണ്ട്.
യൂറോപ്പിലെ ഏറ്റവും പ്രായമേറിയ സ്ത്രീ കൊവിഡ് മുക്തയായി. ദക്ഷിണ ഫ്രാൻസിലെ കത്തോലിക്ക മഠത്തിലെ കന്യാസ്ത്രീയായ സിസ്റ്റർ ആൻഡ്രി എന്ന ലൂസിലി റാൺഡൻ ആണ് കൊവിഡ് മുക്തയായ യൂറോപ്പിലെ ഏറ്റവും പ്രായമായ സ്ത്രീ.
ദക്ഷിണ ഫ്രാൻസിലെ കത്തോലിക്ക മഠത്തിലെ കന്യാസ്ത്രീയായ സിസ്റ്റർ ആൻഡ്രി എന്ന ലൂസിലി റാൺഡൻ ആണ് കൊവിഡ് മുക്തയായത്. സിസ്റ്റർ ആൻഡ്രിയ്ക്ക് 117 വയസുണ്ട്. ഈ വർഷം ജനുവരി 16നാണ് സിസ്റ്റർ ആൻഡ്രി കൊവിഡ് പോസിറ്റീവായത്. എന്നാൽ ഇവർക്ക് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.
undefined
കാഴ്ച നഷ്ടപ്പെട്ട സിസ്റ്റർ ആൻഡ്രി വർഷങ്ങളായി വീൽചെയറിലാണ് കഴിയുന്നത്. ഇവർ രോഗബാധയെത്തുടർന്ന് മറ്റ് അന്തേവാസികളിൽ നിന്ന് ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. കൊവിഡ് ബാധിച്ച് മൂന്നാഴ്ച്ചകൾക്ക് ശേഷം നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആവുകയായിരുന്നു.