പിസിഒഎസ് ഉള്ള സ്ത്രീകള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍...

By Web Team  |  First Published Sep 9, 2020, 10:25 PM IST

സാരമായ ഹോര്‍മോണ്‍ വ്യതിയാനം അമിത രോമവളര്‍ച്ച്, അസഹ്യമായ വേദന, ആര്‍ത്തവ ക്രമം തെറ്റുക, വന്ധ്യത, അമിതവണ്ണം, മുഖക്കുരു, മുടി കൊഴിച്ചില്‍ എന്നിങ്ങനെ പല പ്രശ്‌നങ്ങളിലേക്കും നയിക്കും. അതിനാല്‍ പിസിഒഎസ് എപ്പോഴും കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്


പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന ഒരു ദുരവസ്ഥയാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിലെ പ്രധാന പ്രശ്‌നം. ഇത് ആര്‍ത്തവസമയത്ത് കടുത്ത വേദനയ്ക്കും, മാനസികാസ്വസ്ഥതയ്ക്കുമെല്ലാം കാരണമാകുന്നു. 

എന്ന് മാത്രമല്ല, സാരമായ ഹോര്‍മോണ്‍ വ്യതിയാനം അമിത രോമവളര്‍ച്ച, അസഹ്യമായ വേദന, ആര്‍ത്തവ ക്രമം തെറ്റുക, വന്ധ്യത, അമിതവണ്ണം, മുഖക്കുരു, മുടി കൊഴിച്ചില്‍ എന്നിങ്ങനെ പല പ്രശ്‌നങ്ങളിലേക്കും നയിക്കും. അതിനാല്‍ പിസിഒഎസ് എപ്പോഴും കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. 

Latest Videos

undefined

ചികിത്സ ആവശ്യമുള്ളവര്‍ തീര്‍ച്ചയായും അത് തേടേണ്ടതുണ്ട്. ഒപ്പം തന്നെ ജീവിതരീതികളില്‍ ചില മാറ്റങ്ങളും നിര്‍ബന്ധമായും ചെയ്യണം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

ചിലയാളുകള്‍ക്ക് പിസിഒസ് പരമ്പരാഗതമായി കിട്ടിയേക്കാം എന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. അതിനാല്‍ അമ്മ ഉള്‍പ്പെടെയുള്ള കുടുംബത്തിലെ മറ്റ് സ്ത്രീകള്‍ക്ക് പിസിഒഎസ് മൂലം കാര്യമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് മനസിലാക്കണം. അത്തരത്തില്‍ ഒരു 'ഹിസ്റ്ററി' കണ്ടെത്താല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് ആവശ്യമായ തുടര്‍ ചികിത്സയിലേക്ക് നീങ്ങേണ്ടതുണ്ട്. 

 

 

വന്ധ്യത പോലുള്ള ഗുരുതരമായ അവസ്ഥകള്‍ക്കും പിസിഒഎസ് കാരണമാകുന്നു എന്നതിനാല്‍ ആണ് ഇത്രയും ഗൗരവമായ മുന്നൊരുക്കം ആവശ്യമാണെന്ന് പറയുന്നത്. 

രണ്ട്...

ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍ ചിലര്‍ തീരെ പരിഗണിച്ച് കാണാറില്ല. അത് ഒട്ടും ആരോഗ്യകരമായ പ്രവണതയല്ല. ആര്‍ത്തവത്തിലുണ്ടാകുന്ന ക്രമക്കേടുകള്‍ കൃത്യമായും മനസിലാക്കിയിരിക്കണം. പതിവായി ആര്‍ത്തവ ക്രമക്കേടുണ്ടാകുന്നു എങ്കില്‍ ഒരുപക്ഷേ അത് പിസിഒഎസ് രൂക്ഷമാകുന്നതിന്‍റെ സൂചനയാകാം. അതല്ലെങ്കില്‍ മറ്റേതെങ്കിലും അസുഖങ്ങളുടെ ലക്ഷണമായും അത് സംഭവിക്കാവുന്നതാണ്. 

മൂന്ന്...

പിസിഒഎസ് ഉള്ള സ്ത്രീകള്‍ എപ്പോഴും ശരീരവണ്ണം മിതമായ തരത്തില്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതല്ലാത്ത പക്ഷം പിസിഒഎസ് മൂലമുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ക്രമാതീതമായി വര്‍ധിച്ചേക്കാം. ബാലന്‍സ്ഡ് ആയ ഡയറ്റ്, നല്ല ഉറക്കം, ചിട്ടയായ വര്‍ക്കൗട്ട് എന്നിവയെല്ലാം ഇതിനായി ചെയ്യാം. ഇതോടൊപ്പം തന്നെ മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങളുണ്ടെങ്കില്‍ അവ ഉപേക്ഷിക്കേണ്ടതുമുണ്ട്. 

നാല്...

പിസിഒഎസ് ശരീരത്തിനെ മാത്രമല്ല, മനസിന്റെ ആരോഗ്യത്തേയും മോശമായി ബാധിക്കാവുന്ന ഒരവസ്ഥയാണ്. അതിനാല്‍ എപ്പോഴും മനസിന്റെ സന്തോഷത്തിന് പ്രാധാന്യം നല്‍കുക.

 

 

മനസിന് സന്തോഷം നിദാനം ചെയ്യുന്ന പ്രവര്‍ത്തികളില്‍ പരമാവധി മുഴുകാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം, പിസിഒഎസ് നിങ്ങളെ വിഷാദം, ഉത്കണ്ഠ, 'ഈറ്റിംഗ് ഡിസോര്‍ഡര്‍' എന്നിവയിലേക്കെല്ലാം നയിച്ചേക്കാം. ഇവ ക്രമേണ ശരീരത്തെയും ദോഷകരമായി ബാധിച്ചുതുടങ്ങും. ആദ്യം സൂചിപ്പിച്ചത് പോലെ അമിത രോമവളര്‍ച്ച, മുഖക്കുരു തുടങ്ങിയ പ്രകടമായ ലക്ഷണങ്ങളെല്ലം ഈ സാഹചര്യത്തില്‍ വന്നേക്കാം.

Also Read:- ഗർഭ പരിശോധന കിറ്റ് ഉപയോ​ഗിക്കുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങൾ...

click me!