ബ്രാ ധരിക്കുമ്പോള്‍ ശരീരത്തില്‍ ചെറിയ പിടുത്തം ഉള്ളതായി തോന്നുന്നത് സ്വാഭാവികമാണ്. വര്‍ഷങ്ങളുടെ ഉപയോഗം ഈ തോന്നലിനെ ശീലമാക്കുകയും ചെയ്യും. എന്നാല്‍ തെറ്റായ രീതിയില്‍ ബ്രാ ധരിക്കുകയോ, തെറ്റായ അളവിലുള്ളത് ധരിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശീലമാവുകയുമില്ല, അത് ശരീരത്തെയും മനസിനെയും ബാധിക്കുകയും ചെയ്യും
ബ്രാ ധരിക്കുന്നത് തന്നെ അസ്വാതന്ത്ര്യമായി കരുതുന്നവരാണ് പകുതിയിലധികം സ്ത്രീകളും. വീട്ടില്‍, സ്വകാര്യതയില്‍ സ്വതന്ത്രമാകുമ്പോള്‍ ഈ അടിയുടുപ്പില്‍ നിന്ന് മോചനം തേടുന്നതോടെ വലിയ രീതിയില്‍ ആശ്വാസം അനുഭവിക്കാറുണ്ടെന്ന് പലരും പരസ്യമായും രഹസ്യമായുമെല്ലാം സമ്മതിക്കാറുണ്ട്.
ബ്രാ ധരിക്കുമ്പോള്‍ ശരീരത്തില്‍ ചെറിയ പിടുത്തം ഉള്ളതായി തോന്നുന്നത് സ്വാഭാവികമാണ്. വര്‍ഷങ്ങളുടെ ഉപയോഗം ഈ തോന്നലിനെ ശീലമാക്കുകയും ചെയ്യും. എന്നാല്‍ തെറ്റായ രീതിയില്‍ ബ്രാ ധരിക്കുകയോ, തെറ്റായ അളവിലുള്ളത് ധരിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ശീലമാവുകയുമില്ല, അത് ശരീരത്തെയും മനസിനെയും ബാധിക്കുകയും ചെയ്യും.
undefined
ഇത്തരത്തില്‍ ബ്രാ ഉണ്ടാക്കുന്ന നാല് ആരോഗ്യപ്രശ്‌നങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ഒന്ന്...
ചില സ്ത്രീകള്‍ എപ്പോഴും അനുഭവിക്കാറുള്ള തലവേദനയെ പറ്റി പറയാറുണ്ട്. കൃത്യമായ കാരണങ്ങളൊന്നും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനാകാത്ത വിധം തലവേദനയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ സ്ഥിരമായി ധരിക്കുന്ന ബ്രാ ഒന്ന് പരിശോധിച്ചേ മതിയാകൂ. മതിയായ അളവിലുള്ള ബ്രാ അല്ല ധരിക്കുന്നതെങ്കില്‍, അത് കഴുത്തിനും മുതുകിന്റെ മുകള്‍ഭാഗത്തിനും കടുത്ത സമ്മര്‍ദ്ദം നല്‍കും. ഇത് പിന്നീട് തലവേദനയിലേക്ക് വഴിമാറും.
രണ്ട്...
തെറ്റായ അളവിലുള്ള ബ്രാ, ശ്വസനപ്രശ്‌നങ്ങളും ഉണ്ടാക്കാനിടയുണ്ട്. വാരിയെല്ലുകളുടെ ചലനത്തെയാണ് ഇത് ബാധിക്കുന്നത്. അങ്ങനെയാണ് ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ആഴത്തില്‍ ശ്വാസമെടുക്കാതെ ഏറെ നേരം ഇരിക്കുന്നതോടെ 'സ്‌ട്രെസ്' തോന്നാനും സാധ്യതയുണ്ട്.
മൂന്ന്...
തീര്‍ച്ചയായും ഇത് നിങ്ങളുടെ തൊലിയേയും മോശമായ രീതിയില്‍ ബാധിക്കും. രക്തയോട്ടം നല്ലരീതിയില്‍ നടക്കാതാവുന്നതോടെയാണ് ചര്‍മ്മത്തെ ബാധിക്കുന്ന അവസ്ഥയുണ്ടാകുന്നത്.
നാല്...
ആദ്യം സൂചിപ്പിച്ചത് പോലെ, നിരന്തരം തലവേദനയുണ്ടാകുന്നതിന് സമാനമായി നിരന്തരം പുറം വേദനയുണ്ടെങ്കിലും ബ്രായുടെ അളവും അത് ധരിക്കുന്ന രീതിയും ഒന്നുകൂടി പരിശോധിക്കുക. തെറ്റായ അളവിലോ രീതിയിലോ ബ്രാ ധരിക്കുമ്പോള്‍ പുറംഭാഗത്തിന് സമ്മര്‍ദ്ദമുണ്ടാകുന്നു. ഇത് കടുത്ത പുറംവേദനയിലേക്കെത്തിക്കുന്നു.