രക്ഷാകർത്താവിന്റെ കോളത്തില്‍ അച്ഛന്റെയും ഭർത്താവിന്റെയും വിവരങ്ങൾ മാത്രമേ ചോദിച്ചിട്ടുള്ളൂ. ഈ സ്ഥലത്തിൽ അമ്മയുടെ കോളം കൂടി എഴുതിച്ചേർക്കുകയായിരുന്നു തൻവി ചെയ്തത്.
തൻവി എന്ന് പേരുള്ള ഒരു പെൺകുട്ടിയുടെ ട്വീറ്റ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൂരിപ്പിച്ച ഒരു അപേക്ഷയുടെ ചിത്രമാണ് തന്‍വി തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
രക്ഷകർത്താവിന്റെ കോളത്തില്‍ അച്ഛന്റെയും ഭർത്താവിന്റെയും വിവരങ്ങൾ മാത്രമേ ചോദിച്ചിട്ടുള്ളൂ. ഈ സ്ഥലത്തിൽ അമ്മയുടെ കോളം തൻവി എഴുതിച്ചേർക്കുകയായിരുന്നു. എന്തുകൊണ്ടാണ് അമ്മയുടെ കോളം ഇല്ലാത്തതെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് തൻവിയുടെ ട്വീറ്റ്.
Mummy ka column kyu nahi hai bhai. pic.twitter.com/8bCnPKXpSw
— Tanvi Vij (@tanvivij92)
undefined
ട്വീറ്റ് വൈറലായതോടെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. കാലം എത്ര പുരോഗമിച്ചിട്ടും അമ്മയെ സമൂഹം രക്ഷകര്‍ത്താവായി കാണുന്നില്ലെന്ന് തന്നെയാണ് പലരുടെയും പരാതി. അച്ഛനെ രക്ഷകർത്താവായി കാണുന്നവർ എന്തുകൊണ്ടാണ് അമ്മയ്ക്ക് ആ പദവി നൽകാൻ മടി കണിക്കുന്നത് എന്നും ആളുകള്‍ ചോദിക്കുന്നു.