കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ അവസരത്തിൽ സാധാരണക്കാർക്ക് പ്രചോദനമാകും വിധമാണ് ഇന്ത്യയിലെ അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും പ്രവർത്തനമെന്ന് ഷെറിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വിദ്യാഭ്യാസ പ്രവർത്തകർക്കും അധ്യാപകർക്കും നന്ദി പറഞ്ഞ് കൊണ്ട് ഫേസ്ബുക്ക് സിഒഒ ഷെറിൽ സാന്റ്ബർഗ്. കൊവിഡ് 19 പ്രതിരോധത്തില്‍ ഇന്ത്യയെ മാതൃകയാക്കണമെന്ന് ഷെറിൽ പറയുന്നു. കൊറോണയുടെ ഭീതിയിലാണ് ലോകം. ഈ അവസരത്തിൽ സാധാരണക്കാർക്ക് പ്രചോദനമാകും വിധമാണ് ഇന്ത്യയിലെ അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും പ്രവർത്തനമെന്ന് ഷെറിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കൈകൾ എങ്ങനെ വൃത്തിയായി കഴുകാം എന്നതു സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുന്ന വിഡിയോയും ഷെറിൽ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഗുജറാത്തിലെ സ്കൂളിലെ ചില ചിത്രങ്ങളും ഷെറിൽ പങ്കുവച്ചു. ഈ അവസരത്തിൽ എല്ലാ അധ്യാപകരോടും നന്ദി പറയുന്നു. വിദ്യാഭ്യാസ ഉദ്യോഗസ്ഥരും അധ്യാപകരും അവരുടെ കുഞ്ഞുങ്ങളെയും സമൂഹത്തെയും കൊവിഡ്–19 രോഗത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നത് അഭിനന്ദനാർഹമാണെന്ന് ഷെറിൽ പോസ്റ്റിൽ കുറിച്ചു.
undefined
കൊറോണയെ കുറിച്ച് ബോധവത്കരിക്കുന്നതിന് വേണ്ടി ഗുജറാത്തിലെ ഒരുലക്ഷത്തോളം വരുന്ന അധ്യാപകർ ഫേസ്ബുക്ക് അവരുടെ ജോലിസ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നതിൽ വളരെയധികം സന്തോഷം തോന്നുന്നു. അധ്യാപകർക്ക് ഒരായിരം അഭിന്ദനങ്ങൾ - ഷെറിൽ പോസ്റ്റിൽ കുറിച്ചു.
പ്രതിരോധിക്കാം കൊവിഡ് 19 നെ ; ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍
ഈ അവസരത്തിൽ കെെകൾ എപ്പോഴും വൃത്തിയായി കഴുകണമെന്നും എപ്പോഴും കരുതലോടെ ഇരിക്കണമെന്നും അവർ പറയുന്നു. കെെകൾ എങ്ങനെയാണ് കഴുകേണ്ടത് എന്നതിനെ സംബന്ധിച്ചുള്ള വീഡിയോയും ഷെറിൽ പങ്കുവച്ചിട്ടുണ്ട്. ക്രിയാത്മകമായ നീക്കത്തിലൂടെ കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നിരവധി പേർ പോസ്റ്റ് ഷെയർ ചെയ്തു.