ലോക്ക്ഡൗൺ മൂലമുണ്ടായ തൊഴിലില്ലായ്മയും പണമില്ലായ്മയും മദ്യമില്ലായ്മയും ഉയർത്തുന്ന നിരാശ ആണുങ്ങൾ ഭാര്യമാരുടെ മേൽ തീർക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 58 പരാതികള്‍ ഇ-മെയിലിലൂടെ മാത്രം ലഭിച്ചവയാണെന്ന് രേഖാ ശര്‍മ പറഞ്ഞു.
ദില്ലി: ഈ ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡന പരാതികളില്‍ വര്‍ദ്ധനവ്. മാർച്ച് 23 മുതൽ 30 വരെ 70 ഓളം പരാതികളാണ് ദേശീയ വനിത കമ്മീഷന് (എൻ.സി.ഡബ്ല്യു) ഇ-മെയിലിൽ മാത്രം ലഭിച്ചിരിക്കുന്നത്. ഇതിൽ അധികവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. പ്രത്യേകിച്ചും പഞ്ചാബില്‍ നിന്നാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ലോക്ക്ഡൗൺ മൂലമുണ്ടായ തൊഴിലില്ലായ്മയും പണമില്ലായ്മയും മദ്യമില്ലായ്മയും ഉയർത്തുന്ന നിരാശ ആണുങ്ങൾ ഭാര്യമാരുടെ മേൽ തീർക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 58 പരാതികള്‍ ഇ-മെയിലിലൂടെ മാത്രം ലഭിച്ചവയാണെന്ന് രേഖാ ശര്‍മ പറഞ്ഞു. പീഡനം അനുഭവിക്കുന്ന മിക്ക സ്ത്രീകൾക്കും പരാതികൾ മെയിൽ വഴി അയക്കാൻ പോലും അറിയില്ല.
ഈ ലോക് ഡൗൺ കാലത്ത് സ്ത്രീകള്‍ക്ക് സഹായം ലഭിക്കില്ലെന്നാണ് മിക്ക ഭർത്താക്കന്മാരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല, ഇത്തരം അവസ്ഥകളില്‍ പൊലീസിനെയോ സംസ്ഥാന വനിതാ കമ്മീഷനെയോ ബന്ധപ്പെടണമെന്നും രേഖാ ശര്‍മ പറഞ്ഞു. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിനുശേഷം സ്ത്രീകളില്‍ നിന്ന് നിരവധി ഗാര്‍ഹിക പീഡന പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് വനിതാ അവകാശ പ്രവര്‍ത്തകരും പറയുന്നു.