കുഞ്ഞുങ്ങളിലെ വയറിളക്കം മറ്റു രോ​ഗങ്ങളുടെ ലക്ഷണമാകാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web Team  |  First Published Jul 26, 2022, 11:18 AM IST

രണ്ടുവയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ് വയറിളക്കം കൂടുതൽ ഉണ്ടാകാറുള്ളത്. മിക്കപ്പോഴും മറ്റ് രോ​ഗങ്ങളുടെ ലക്ഷണം കൂടെയാകാം ഇത്. എങ്ങനെ വയറിളക്കം ചികിത്സിക്കണമെന്ന് അറിയാം.


പല കാരണങ്ങൾ കൊണ്ടാണ് കുഞ്ഞുങ്ങളിൽ വയറിളക്കം ഉണ്ടാകുന്നത്. മലിനജലം, മലിനാഹാരം, വൈറസ് ബാധ ഇവയിലൂടെയാണ് പ്രധാനമായി വയറിളക്കം ഉണ്ടാകാറുള്ളത്.  ഈച്ച പോലുള്ള പ്രാണികള്‍ തുറന്നിരിക്കുന്ന ഭക്ഷണസാധനങ്ങളിലും മറ്റും വന്നിരിക്കുന്നതു വയറിളക്കം പടരാന്‍ കാരണമാകാറുണ്ട്. 

പാലിനോടുള്ള അലര്‍ജിയും കൊഞ്ച്, കക്ക തുടങ്ങിയ ചില കടല്‍വിഭവങ്ങളും കുട്ടികളില്‍ വയറിളക്കം ഉണ്ടാക്കാറുണ്ട്. വയറിളക്കം ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണ്. വ്യക്തിശുചിത്വവും ശുദ്ധജലത്തിന്റെ ഉപയോഗവും കൊണ്ട് 
വയറിളക്കത്തെ ഒരു പരിധി വരെ തടയാനാകും. ഒ.ആർ.എസ് ലായനിശുദ്ധജലം, ഉപ്പ്, പഞ്ചസാര എന്നിവയുടെ ശരിയായ അളവിലുള്ള ഒരു മിശ്രിതമാണ്. 

Latest Videos

undefined

ഒ.ആർ.എസ്  നമ്മുടെ ചെറുകുടൽ വഴി ആഗിരണം ചെയ്യുകയും ശരീരത്തിന് നഷ്ടമായ ജലവും ലവണങ്ങളും തിരികെ നൽകുകയും ചെയ്യുന്നു. സിങ്ക് അടങ്ങിയ പദാർത്ഥങ്ങൾ അല്ലെങ്കിൽ മരുന്നുകൾ വയറിളക്കത്തിന്റെ ദൈർഘ്യം  25 ശതമാനം വരെ കുറയ്ക്കുകയും അതോടൊപ്പം 30 ശതമാനം വരെ മലത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. 

വയറിളക്കം തടയുന്നതിനുള്ള മാർഗങ്ങൾ...

1.കൈകൾ എപ്പോഴും സോപ്പ് ഉപയോ​ഗിച്ച് കഴുകുക

2. ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുക.

3. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.

  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്...

 വയറിളക്കത്തിന്റെ തുടക്കത്തിൽ തന്നെ ഒ.ആർ.എസ് ലായനിയും മറ്റ്  പാനീയങ്ങളും കുട്ടിക്ക് നൽകുക. 

 വയറിളക്കം മാറിക്കഴിഞ്ഞാലും 14 ദിവസം വരെ സിങ്ക് നൽകുക.

 കൈകൾ വൃത്തിയായി കഴുകുക.ശുദ്ധജലം മാത്രം കുടിക്കുക.

click me!