'ജനസേവനത്തിനായാണ് ഞാൻ കാക്കിയണിഞ്ഞത്. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ഞാൻ എന്‍റെ കടമ ചെയ്യേണ്ടത്?' മൗസം വീട്ടുകാരോട് ചോദിച്ചു.
പൊലീസ് വേഷം തിരഞ്ഞെടുത്തതിന്‍റെ പേരിൽ നിരവധി വിമർശിച്ചെങ്കിലും ഇന്ന് മൗസം യാദവിനെ ഓര്‍ത്ത് കുടുംബം അഭിമാനിക്കുകയാണ്. കൊവിഡ് പോരാട്ടത്തിൽ മുന്‍നിരയിൽ അണിനിരന്ന ദില്ലി സ്വദേശിയായ മൗസം യാദവിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ അവർ. തന്‍റെ ഒന്നര വയസ്സുകാരന്‍ മകനെ വീട്ടിലാക്കി മാസ്കും ധരിച്ച് തന്‍റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് 26കാരിയായ മൗസം. ജോലിയോടുള്ള അവളുടെ അർപ്പണ മനോഭാവം വീട്ടുകാരുടെ കണ്ണുതുറപ്പിക്കുകയാണ് ചെയ്തത്.
രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്നായ മെഹ്റൗലിയിലെ അഹിംസസ്ഥലിലാണ് മൗസമിന് ഡ്യൂട്ടി. തുടക്ക സമയത്ത് ലീവെടുക്കാൻ വീട്ടുകാർ മൗസമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാരുടെ ആവശ്യം നിരസിക്കുകയായിരുന്നു മൗസം. 'ജനസേവനത്തിനായാണ് ഞാൻ കാക്കിയണിഞ്ഞത്. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ഞാൻ എന്‍റെ കടമ ചെയ്യേണ്ടത്?' എന്നായിരുന്നു വീട്ടുകാരോട് മൗസം ചോദിച്ചത്.
undefined
Also Read: ലോക്ക്ഡൗണിൽ തനിച്ചായ വയോജനങ്ങള്‍ക്ക് കൂട്ടായി കേരളാ പൊലീസിന്റെ 'പ്രശാന്തി'...
ഗുരുഗ്രാമിൽ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൗസമിന്റെ ഭർത്താവ് പ്രവീൺ യാദവ് ലോക്ക്ഡൗണിന്‍റെ ഭാഗമായി ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ഈ സമയത്ത് ജോലിക്കു പോകുന്നതില്‍ ഭർത്താവ് നല്‍കിയ പിന്തുണ വലുതാണെന്നും മൗസം പറഞ്ഞു. കുഞ്ഞിന്‍റെ കാര്യങ്ങൾ നോക്കുന്നതും ഭർത്താവാണ് എന്നും മൗസം കൂട്ടിച്ചേര്‍ത്തു.
Also Read: 'മുഖമേതായാലും മാസ്ക് മുഖ്യം'; ജനപ്രിയമായി കേരള പൊലീസിന്റ മാസ്‌ക് ബോധവത്കരണ വീഡിയോ...